Latest NewsKeralaNews

ഹെല്‍മറ്റ് വെയ്ക്കാത്തതിനാല്‍ സുഹൃത്തിന്റെ കോട്ടില്‍ തലയിട്ട് യാത്ര ചെയ്ത് യുവാവ്

എഐ ക്യാമറ കാലിന്റെ എണ്ണമെടുത്തതോടെ ഇരട്ടി പിഴ ഈടാക്കി എംവിഡി

തിരുവനന്തപുരം സംസ്ഥാനത്ത് എഐ ക്യാമറ വെച്ചിട്ടും എംവിഡി പരിശോധന കര്‍ശനമാക്കിയിട്ടും ഗതാഗത നിയമലംഘനങ്ങള്‍ക്ക് യാതൊരു കുറവുമില്ല. യുവാക്കളാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. എഐ ക്യാമറയെ പറ്റിക്കാന്‍ സഹയാത്രികന്റെ കോട്ടില്‍ തലയിട്ട് യാത്ര ചെയ്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Read Also: ഇലക്ടറല്‍ ബോണ്ട് ആരോപണങ്ങള്‍ തള്ളി ധനമന്ത്രി നിര്‍മല സീതാരാമന്‍

ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പ് തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. യാത്രികരുടെ ചിത്രവും അതിനോടൊപ്പം കുറിപ്പും എംവിഡി പങ്കുവച്ചിട്ടുണ്ട്. പിഴയടക്കാന്‍ എംവിഡി നോട്ടീസും അയച്ചിട്ടുണ്ട്. തല ഒളിപ്പിച്ചപ്പോള്‍ കാലിന്റെ എണ്ണമെടുത്താണ് ക്യാമറ തെറ്റ് കണ്ടുപിടിച്ചത്.

‘പാത്തും പതുങ്ങിയും നിര്‍മ്മിത ബുദ്ധി ക്യാമറയെ പറ്റിക്കാന്‍ പറ്റിയേക്കാം. ജീവന്‍ രക്ഷിക്കാന്‍ ഈ ശീലം മാറ്റിയേ പറ്റൂ. തലയ്ക്ക് കാറ്റ് കൊള്ളിക്കരുതെന്ന ആരുടേയോ ഉപദേശം കേട്ട് കൂട്ടുകാരന്റെ ജാക്കറ്റിനകത്ത് തല മൂടി പോയതാണ്. അല്ലാതെ വിചിത്ര ജീവി ഒന്നുമല്ല പക്ഷേ ക്യാമറ വിട്ടില്ല. കാലിന്റെ എണ്ണമെടുത്ത് കാര്യം പിശകാണെന്ന് പറഞ്ഞ് നോട്ടീസും വിട്ടു. കാലന്‍ എണ്ണമെടുക്കാതിരിക്കാനാ ക്യാമറ തല്‍ക്കാലം കാലിന്റെ എണ്ണമെടുത്തത്. തല കുറച്ച് കാറ്റ് കൊള്ളട്ടെ.. അല്‍പം വെളിവ് വരാന്‍ അതല്ലേ നല്ലത്?’, എന്നായിരുന്നു എംവിഡിയുടെ കുറിപ്പ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button