Latest NewsKeralaNews

വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: പിടിച്ചെടുത്തത് ഒരു കോടിയോളം രൂപയുടെ സ്വർണ്ണം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 1. കോടി രൂപയുടെ സ്വർണ്ണം പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു.

2.063 കിലോഗ്രാം സ്വർണ്ണമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ഏകദേശം 1.32കോടി രൂപയോളം വിലമതിക്കുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തിരിക്കുന്നത്.

ശനിയാഴ്ച രാവിലെ അബുദാബിയിൽ നിന്നും എത്തിയ ഫ്‌ളൈറ്റ് നമ്പർ 3 എൽ -133 എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനിൽ നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കൊണ്ടുവന്ന 983.43 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തിരുന്നു. ഇതിന് വിപണിയിൽ 63 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, കഴിഞ്ഞ ദിവസവും തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടിയിരുന്നു. 21 ലക്ഷം രൂപയുടെ സ്വർണ്ണവുമായാണ് യാത്രക്കാരൻ പിടിയിലായത്. അടുക്കള ഉപകരണങ്ങളിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. എയർ ഇന്ത്യ എക്‌സ്പ്രസ്‌
വിമാനത്തിലെത്തിയ യാത്രക്കാരനാണ് പിടിയിലായതെന്ന് കസ്റ്റംസ് അറിയിച്ചു.

ഓട്സ് നിറച്ച ടിൻ, പച്ചക്കറി അരിയുന്നതിനുള്ള കത്തികൾ, ഗ്ലാസുകൾ തുടങ്ങിയവയിൽ ഉൾപ്പടെയാണ് ഇയാൾ സ്വർണ്ണം ഉരുക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. 324.14 ഗ്രാം സ്വർണമാണ് പിടികൂടിയത്. ആറ് യാത്രക്കാരിൽ നിന്ന് 25 ലക്ഷം വിലവരുന്ന വിദേശ നിർമിത സിഗരറ്റുകളും പിടിച്ചെടുത്തു. ചെക്ക് ഇൻ ബാഗുകളിലായി എത്തിച്ച 1,48,230 സിഗരറ്റുകളാണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button