KeralaLatest NewsNews

ഒന്നുമില്ലെങ്കിലും അവർ ഒരു ടീച്ചറല്ലേ? എന്നിട്ടും….: കെ.കെ ശൈലജയെ വിമർശിച്ച് കല്‍പറ്റ നാരായണന്‍

വടകര: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.കെ. ശൈലജക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ കല്‍പറ്റ നാരായണൻ. വയനാട് കോളേജിൽ വെച്ച് എസ്.എഫ്.ഐ അടക്കമുള്ളവരിൽ നിന്നും ക്രൂര മർദ്ദനമേറ്റതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥന്റെ മരണത്തില്‍ അപലപിക്കാത്ത ഒരാള്‍ക്ക് എന്ത് ജനകീയതയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഒന്നുമില്ലെങ്കിലും ഒരു ടീച്ചറല്ലേയെന്നും കല്‍പറ്റ നാരായണന്‍ ചോദിച്ചു.

ആര്‍.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്ന് പറയാന്‍ തയ്യാറാവാത്ത കെ.കെ. ശൈലജയ്ക്ക് പൊതുജനത്തെ അഭിമുഖീകരിക്കാന്‍ അര്‍ഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ടി.പി. കേസ് കേരളത്തോട് പറയുന്നത് എന്ന വിഷയത്തില്‍ വടകരയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭാരതം ഒട്ടാകെയും കേരളത്തിലും വയലന്‍സാണ്. താന്‍ ഗ്യാരന്റിയെന്ന് മോദി ഓരോ തവണ പറയുമ്പോഴും വയലന്‍സിന് താന്‍ ഗ്യാരന്റിയെന്നാണ് പറയുന്നത്. മണിപ്പൂർ പോലെയാവണം ഇന്ത്യ മുഴുവന്‍ എന്നാണ് മോദി ആഗ്രഹിക്കുന്നത്. വയനാട്ടിലെ വെറ്ററിനറി ആശുപത്രിയില്‍ കണ്ടതും വയലന്‍സാണ്. തൃശ്ശൂരില്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പോകും’, അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button