Latest NewsNewsIndia

വാഹന ഉടമകൾക്ക് ഇതാ ഒരു സന്തോഷ വാർത്ത: നികുതി ബാധ്യത തീർക്കാൻ അവസരം

ന്യൂഡൽഹി: വാഹന ഉടമകൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. വിവിധ കാരണങ്ങളെ തുടർന്ന് നികുതി അടയ്ക്കാൻ കഴിയാതെ വന്ന വാഹന ഉടമകൾക്ക് നികുതി ബാധ്യത തീർക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. നാല് വർഷത്തിൽ കൂടുതൽ കാലം നികുതി അടയ്ക്കാതിരുന്ന ഉടമകൾക്കാണ് അവസരം.

Read Also: ‘ഇത് ബാങ്ക് വിളി സമയം’ ഹനുമാൻ ഭക്തിഗാനം നിർത്താനാവശ്യപ്പെട്ട് കടയുടമയ്ക്ക് മർദ്ദനം: മൂന്ന് പേർ അറസ്റ്റിൽ

മാർച്ച് 31-ന് മുമ്പ് വാഹനം യോഗ്യമല്ലാതാവുകയോ അല്ലെങ്കിൽ വിറ്റു പോയെങ്കിലും പഴയ ഉടമയുടെ പേരിൽ തന്നെ ഉടമസ്ഥാവകാശം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യമാണെങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്താം.

വിറ്റിട്ടും ഉടമസ്ഥാവകാശം നിലനിൽക്കുകയും വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണെങ്കിലും ഈ അവസരം ഉപയോഗിക്കാം. ഇനി മറ്റേതെങ്കിലും തരത്തിൽ നികുതി കുടിശ്ശിക വരുത്തിയിട്ടുണ്ടെങ്കിലും വാഹന ഉടമകൾക്ക് മാർച്ച് 31-വരെ ഈ അവസരം വിനിയോഗിക്കാം.

Read Also: അമ്മാതിരി കമന്റൊന്നും വേണ്ട, മിണ്ടാതിരിക്കൂ, അമേരിക്ക! പൗരത്വ ഭേദഗതി ഞങ്ങളുടെ ആഭ്യന്തര കാര്യം: വിമര്‍ശിച്ച് ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button