KeralaLatest NewsNews

ലഹരി-തീവ്രവാദക്കേസ്: രണ്ട് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഐഎ

ചണ്ഡീഗഡ്: പഞ്ചാബിലെ ലഹരി-തീവ്രവാദക്കേസിലുള്‍പ്പെട്ട പ്രതികളുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടി. ശൗര്യ ചക്ര പുരസ്‌കാര ജേതാവ് ബല്‍വീന്ദര്‍ സിംഗ് സന്ധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കൂടിയായ രണ്ട് പേരുടെ സ്വത്തുക്കളാണ് അന്വേഷണ ഏജന്‍സി കണ്ടുകെട്ടിയത്. പഞ്ചാബിലെ മൊഹാലിയിലെ പ്രത്യേക എന്‍ഐഎ കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഗുര്‍ദാസ്പൂര്‍ സ്വദേശികളായ ഗുര്‍വീന്ദര്‍ സിംഗ്, ഹര്‍ബിന്ദര്‍ സിംഗ് എന്നിവരുടെ സ്വത്തുക്കളാണ് എന്‍ഐഎ കണ്ടുകെട്ടിയത്.

Read Also: ബിജെപി ബൂത്ത് സെക്രട്ടറിയുടെ കട തീയിട്ട് നശിപ്പിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍

ഖാലിസ്ഥാന്‍ ഭീകരരുമായി പ്രതികള്‍ ഗൂഢാലോചന നടത്തിയിരുന്നതായും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണമിടപാടുകള്‍ നടത്തിയതായും എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഭീകരാക്രമണത്തിന് പ്രതികള്‍ ആയുധങ്ങള്‍ നല്‍കിയിരുന്നതായും എന്‍ഐഎ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button