KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിന് എതിരെ പരാതി നല്‍കി ബിജെപി

മുസ്ലിം സമുദായത്തിനിടയില്‍ വെറുപ്പും ഭയവും വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശം

തിരുവനന്തപുരം: മലപ്പുറത്തെ ഭരണഘടന സംരക്ഷണ റാലിയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനെതിരെ ബിജെപി പരാതി നല്‍കി . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് പരാതി നല്‍കിയിരിക്കുന്നത്. മുസ്ലിം സമുദായത്തിനിടയില്‍ വെറുപ്പും ഭയവും വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ സുരേന്ദ്രനാണ് പരാതി നല്‍കിയിരിക്കുന്നത്.

Read Also: ആര്‍ട്ടിക്കിള്‍ 370 ഉണ്ടായിരുന്നപ്പോള്‍ ജമ്മുകശ്മീരിന് ശനിദശ, പുരോഗതിക്ക് തടസമുണ്ടായി: വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍

രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ മുസ്ലിങ്ങളെ രണ്ടാം തരക്കാരായി കാണാന്‍ ശ്രമിക്കുന്നു എന്നടക്കമുള്ള പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി നടത്തിയിരുന്നു. തുടര്‍ന്നാണ് ബിജെപി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിലക്കമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗമാണ് പിണറായി വിജയന്റേതെന്ന് പരാതിയില്‍ പറയുന്നു. ഹിന്ദു മുസ്ലിം വിഭജനം സൃഷ്ടിച്ച് വിദ്വേഷം വളര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും പരാതിയില്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button