Latest NewsNewsIndia

ബെംഗളൂരു കഫേ സ്‌ഫോടനം, മുഖ്യപ്രതി മുസാവിര്‍ ഹുസൈന്‍ ഷാസിബിനും സംഘത്തിനുമായി വ്യാപക തിരച്ചില്‍ നടത്തി എന്‍ഐഎ

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലെ മൂന്ന് സ്ഥലങ്ങളില്‍ എന്‍ഐഎ സംഘം റെയ്ഡ് നടത്തി. ഈ മാസം ഒന്നാം തിയതിയാണ് ബെംഗളൂരു രാമേശ്വരം കഫേയില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കേസുമായി ബന്ധമുള്ള രണ്ട് പ്രതികള്‍ ചെന്നൈയില്‍ താമസിച്ചുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

Read Also: സിദ്ധാർത്ഥിന്റെ മരണം: സിബിഐ അന്വേഷണം ഉടൻ, രേഖകൾ കൈമാറി സംസ്ഥാന സർക്കാർ

കേസിലെ പ്രധാന പ്രതിയെ തിരിച്ചറിയാനായിട്ടുണ്ടെങ്കിലും, ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. കര്‍ണാടകയിലെ ശിവമോഗ സ്വദേശിയായ മുസാവിര്‍ ഹുസൈന്‍ ഷാസിബ് ആണ് പ്രധാന പ്രതിയെന്ന് എന്‍ഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊപ്പിയും മുഖംമൂടിയും ധരിച്ചാണ് പ്രതികള്‍ സംഭവ സ്ഥലത്തെത്തിയത്. 1000ത്തോളം സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

ഐഎസുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. ആക്രമണവുമായി നേരിട്ട് ബന്ധമുള്ള 11 പേര്‍ തീര്‍ത്ഥഹള്ളിയില്‍ തന്നെ തുടര്‍ന്നു വരികയായിരുന്നു. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് കൊണ്ടിരിക്കുകയാണെന്നും, പ്രതിയെ എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button