Latest NewsKeralaNews

ഐടിഐയില്‍ വോട്ട് തേടി എത്തിയ ജി കൃഷ്ണകുമാറിനെ എസ്എഫ്‌ഐ തടഞ്ഞു:കാമ്പസില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം

കൊല്ലം: കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പ് ഐടിഐയില്‍ വോട്ടുതേടി എത്തിയ ബിജെപി സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ക്യാമ്പസിനുള്ളില്‍ സംഘര്‍ഷം ഉണ്ടായി. എസ്എഫ്‌ഐ-എബിവിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പൊലീസ് സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ചു. നേരത്തെ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വന്നുപോയതിന് ശേഷമായിരുന്നു കൃഷ്ണകുമാര്‍ എത്തിയത്.

Read Also: സോഷ്യൽ മീഡിയയിൽ വൈറലായി കന്നുകാലി ലേലം!! ആന്ധ്ര നെല്ലൂർ പശുവിനെ വിറ്റത് 40 കോടി രൂപയ്ക്ക്

ബിജെപി സ്ഥാനാര്‍ത്ഥി എത്തിയപ്പോഴാണ് എസ്എഫ്‌ഐ സംഘര്‍ഷം ഉണ്ടായത്. മൂന്ന് സ്ഥാനാര്‍ഥികള്‍ക്ക് ഇടയില്‍ ഇല്ലാത്ത പരിഭവമാണ് കുട്ടികള്‍ക്കിടയിലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. പൊലീസ് തക്ക സമയത്ത് വന്നു സുരക്ഷ നല്‍കി.

പരാജയ ഭീതി വരുമ്പോഴാണ് ഇവരെ ഇളക്കിവിടുന്നതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ഭയപ്പെടുത്തി അയക്കാമെന്നുള്ള ധാരണ വേണ്ട. കൊല്ലത്ത് ബിജെപി അട്ടിമറി വിജയം നേടുമെന്ന സാധ്യത കണ്ടപ്പോള്‍ അക്രമം അഴിച്ചുവിടുന്നെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button