KeralaLatest NewsNews

ഒന്നിന് പിറകെ ഒന്നായി ഇടിച്ചത് 3 വാഹനങ്ങൾ, വിയ്യൂർ ജയിലിൽ നിന്ന് പ്രതിയുമായി സഞ്ചരിച്ച വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു

തൃശ്ശൂർ എആർ ക്യാമ്പിലെ ആന്റണി, വിഷ്ണു എന്നീ പോലീസ് ഉദ്യോഗസ്ഥർക്കാണ് അപകടത്തിൽ പരിക്കേറ്റത്

തൃശ്ശൂർ: വിയ്യൂർ ജയിലിൽ നിന്നും പ്രതിയുമായി പോയ പോലീസിന്റെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു. അതീവ സുരക്ഷയിൽ പ്രതിയും മാവോയിസ്റ്റുമായ ടി.കെ രാജീവനെ കൽപ്പറ്റ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ രണ്ട് പോലീസുകാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മലപ്പുറം തിരൂരങ്ങാടിയിൽ വച്ചാണ് അപകടം നടന്നത്. ഒന്നിന് പിറകെ ഒന്നായി മൂന്ന് വാഹനങ്ങളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മുമ്പിൽ പോയ കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടകാരണം.

തൃശ്ശൂർ എആർ ക്യാമ്പിലെ ആന്റണി, വിഷ്ണു എന്നീ പോലീസ് ഉദ്യോഗസ്ഥർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മറ്റു സ്റ്റേഷനുകളിൽ നിന്ന് വാഹനം എത്തിച്ചതിനുശേഷമാണ് പോലീസ് സംഘം പ്രതിയുമായി കൽപ്പറ്റയിലേക്ക് യാത്ര ചെയ്തത്. പനമരത്ത് ബാങ്കിൽ ലെഡ്ജർ കത്തച്ച കേസിൽ ഹാജരാക്കാനായാണ് രാജീവനെ വിയ്യൂരിൽ നിന്നും കൽപ്പറ്റയിലേക്ക് കൊണ്ടുപോയത്.

Also Read: ദമ്പതികള്‍ തമ്മിലുള്ള വഴക്ക് അവസാനിച്ചത് ഭര്‍ത്താവ് 3 കോടി നഷ്ടപരിഹാരം നല്‍കണമെന്ന കോടതി നിധി വന്നതോടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button