KeralaLatest NewsNews

സംസ്ഥാനത്ത് വൈദ്യുത ഉപഭോഗം സര്‍വകാല റെക്കോര്‍ഡിലേയ്ക്ക് : ഉപഭോഗം നിയന്ത്രിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡ് കടന്നു. ഇന്നലെ 104.64 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജും വര്‍ധിക്കുമെന്ന് ഉറപ്പായി. 256 കോടി രൂപയാണ് ഈ മാസം വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് അധികമായി ചെലവഴിച്ചത്.

Read Also: കാത്തിരുന്ന് മൂന്ന് ജില്ലകളിൽ മഴയെത്തി: ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് അറിയിപ്പ്

സംസ്ഥാനത്ത് വേനല്‍രൂക്ഷമായതോടെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ചൊവ്വാഴ്ച 103.86 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം . പ്രതിദിനം വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവാകുന്നത് 9.5 കോടി രൂപയാണ്. ഈ മാസം ഇതുവരെ 256 കോടയിലധികം രൂപയാണ് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് അധികമായി ചെലവഴിച്ചത്. വൈദ്യുതി ഉപയോഗം പരാമവധി നിയന്ത്രിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button