Latest NewsNewsIndia

ഗുരുദ്വാരയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നിൽ മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേർ

വെടിയേറ്റയുടൻ ബാബ ടാർസെം സിംഗിനെ ഖത്തിമയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല

ഗുരുദ്വാർ: ഉത്തരാഖണ്ഡ് നാനക്മട്ട ഗുരുദ്വാരയിൽ വെടിവെപ്പ്. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേർ പ്രദേശത്ത് ആക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കർസേവാ പ്രമുഖ് ബാബ ടാർസെം സിംഗ് ആണ് മരിച്ചത്. ഗുരുദ്വാരയിൽ എത്തിയ ആക്രമികൾ ബാബ ടാർസെം സിംഗിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഗുരുദ്വാറിലും പരിസരപ്രദേശങ്ങളിലും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

വെടിയേറ്റയുടൻ ബാബ ടാർസെം സിംഗിനെ ഖത്തിമയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സിനെയും രൂപീകരിച്ചു. മുഖംമൂടി ധരിച്ചതിനാൽ ആക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടാതെ, കൊലപാതകത്തിന് പിന്നിലെ കാരണവും വ്യക്തമല്ലെന്ന് ഡിജിപി അറിയിച്ചു. അതേസമയം, കഴിഞ്ഞ ഫെബ്രുവരി 16ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബാബ ടാർസെം സിംഗ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

Also Read: പതിവായി മദ്യപിച്ച് സ്കൂളിലെത്തുന്നു, ഒടുവിൽ അധ്യാപകനെ അടിച്ചോടിച്ച് വിദ്യാർത്ഥികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button