Latest NewsNewsIndia

പാരസെറ്റമോളും അസിത്രോമൈസിനും ഉള്‍പ്പെടെ 800ലധികം മരുന്നുകളുടെ വില വര്‍ധിക്കുന്നു

വില വര്‍ധനവ് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: പാരസെറ്റമോളും അസിത്രോമൈസിനും ഉള്‍പ്പെടെ അവശ്യമരുന്നുകളുടെ വില വര്‍ധിക്കുന്നു. ഏപ്രില്‍ 1 മുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വ്യക്തമാക്കി.

Read Also: കനത്ത മഴയും കൊടുങ്കാറ്റും: വിമാനത്താവളത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു

വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍ തുടങ്ങി അവശ്യമരുന്നുകളുടെയൊക്കെ വില വര്‍ധിക്കും. അമോക്സിസില്ലിന്‍, ആംഫോട്ടെറിസിന്‍ ബി, ബെന്‍സോയില്‍ പെറോക്സൈഡ്, സെഫാഡ്രോക്സിന്‍, സെറ്റിറൈസിന്‍, ഡെക്സമെതസോണ്‍, ഫ്ലൂക്കോണസോള്‍, ഫോളിക് ആസിഡ്, ഹെപ്പാരിന്‍, ഇബുപ്രോഫെന്‍ തുടങ്ങിയവയൊക്കെ വിലവര്‍ധിക്കുന്ന മരുന്നുകളുടെ പട്ടികയിലുണ്ട്.

കഴിഞ്ഞ വര്‍ഷം മരുന്നുകളുടെ വില 12 ശതമാനം വര്‍ധിപ്പിച്ചിരുന്നു. 2022ല്‍ 10 ശതമാനമായിരുന്നു വര്‍ധന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button