Latest NewsNewsInternational

ഭൂമിക്കടിയില്‍ അതിശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തി

ടോക്യോ: ജനങ്ങളെ ഭീതിയിലാഴ്ത്തി
തായ്‌വാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. തായ്‌വാന്‍ തലസ്ഥാനമായ തായ്‌പേയിലാണ് ഭൂചലനമുണ്ടായത്.

Read Also: വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വകാല റെക്കോഡില്‍

കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂചലനത്തിനുപിന്നാലെ തായ്‌വാനിലും ജപ്പാന്റെ തെക്കന്‍ മേഖലയിലും ഫിലപ്പീന്‍സിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രാദേശികസമയം രാവിലെ എട്ടോടു കൂടിയായിരുന്നു ഭൂചലനം ഉണ്ടായത്. ഹൗളി നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ തെക്ക് മാറി 34.8 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് മീറ്റര്‍ ഉയരത്തില്‍വരെ സുനാമി തിരകള്‍ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. തീരപ്രദേശത്തെ ആളുകള്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രദേശത്തുനിന്ന് ആളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

1999-ന് ശേഷമുള്ള ഏറ്റവും ശക്തിയേറിയ ഭൂചലനമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 1999-ല്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 2400-ലേറെ പേരുടെ ജീവന്‍ അന്ന് നഷ്ടപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button