KeralaLatest NewsNews

പാനൂര്‍ ബോംബ് സ്ഫോടനം: ഡിവൈഎഫ്‌ഐ നേതാവ് അമല്‍‌ ബാബു അറസ്റ്റില്‍

വെള്ളിയാഴ്ച പുലർച്ചെയാണ് ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായത്.

 കണ്ണൂർ: പാനൂരില്‍ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയായ അമല്‍‌ ബാബുവാണ് പിടിയിലായത്. ഇയാള്‍ ബോംബ് നിർമാണത്തില്‍ നേരിട്ടു പങ്കെടുത്തു എന്നാണ് പൊലീസ് പറയുന്നത്. ഡിവൈഎഫ്‌ഐ പ്രവർത്തകനായ മിഥുൻലാല്‍ നേരത്തെ പൊലീസ് കസ്റ്റഡിയിലായി.

മിഥുൻലാലിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ബോംബ് നിർമാണത്തക്കുറിച്ച്‌ വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും പൊലീസ് കരുതുന്നു. സംഭവം നടക്കുമ്പോള്‍ മിഥുൻലാല്‍ ബെംഗളൂരുവില്‍ ആയിരുന്നു. ഇയാളെ ബെംഗളൂരുവില്‍ നിന്നാണു പിടികൂടിയത്.

READ ALSO: കുട്ടികള്‍ക്ക് താങ്ങാൻ കഴിയാത്ത ചൂട് : അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്

പാനൂർ കുന്നോത്ത് പറമ്ബില്‍ വെള്ളിയാഴ്ച പുലർച്ചെയാണ് ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ മൂളിയാത്തോട് കാട്ടിൻറവിട ഷെറിൻ (31) ആണ് മരിച്ചത്. സ്ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരായ അതുല്‍, അരുണ്‍, ഷിബിൻ ലാല്‍ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button