KeralaLatest News

തൃശ്ശൂരിൽ മണ്ഡലം ഭാരവാഹികളടക്കം അമ്പതോളം കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്, പദ്മജ വേണുഗോപാൽ സ്വീകരിക്കും

തൃശൂർ: അമ്പതോളം കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്. കോൺഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് കോൺ​ഗ്രസ് ബന്ധം അവസാനിപ്പിച്ച് ബിജെപിയിലേക്ക് ചേക്കേറുന്നത്. പത്മജ വേണുഗോപാൽ കോൺഗ്രസ് പ്രവർത്തകരെ ബിജെപിയിലേക്ക് സ്വീകരിക്കും.

ഇതിനിടെ, നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തെ വിമർശിച്ച എം വി ഗോവിന്ദന് മറുപടിയുമായി കെ സുരേന്ദ്രൻ. മോദിയുടെ വരവിൽ വേവലാതിയുള്ളവർ സീതാറാം യെച്ചൂരിയെയും കൊണ്ടുവരാം.

ജനം ആര് പറയുന്നത് കേൾക്കുമെന്ന് നോക്കാമെന്നും വെല്ലുവിളി. അഴിമതി കേസിൽ നിന്ന് രക്ഷപ്പെടാനാണ് കേന്ദ്ര ഏജൻസികളെ കുറ്റപ്പെടുത്തുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button