KeralaLatest NewsNews

പത്മനാഭ സ്വാമിയുടെ മണ്ണില്‍ വന്നത് സന്തോഷം,കേരളമടക്കമുള്ള ദക്ഷിണേന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരും: മോദി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം കാട്ടാക്കടയിലെത്തി. മലയാളത്തില്‍ സ്വാഗതം പറഞ്ഞ് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി പത്മനാഭ സ്വാമിയുടെ മണ്ണില്‍ വന്നത് സന്തോഷമെന്ന് വ്യക്തമാക്കി. മോദിയുടെ ഗ്യാരണ്ടി എന്ന് ആവര്‍ത്തിച്ച്, ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസംഗം. ബിജെപിയുടെ പ്രകടന പത്രിക എന്നാല്‍ മോദിയുടെ ഗ്യാരണ്ടിയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തില്‍ വികസനം കൊണ്ടുവരുമെന്നും പറഞ്ഞു.

Read Also: അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന മോദിയുടെ ഗ്യാരണ്ടി പ്രധാനം, ഇനി മൂന്നാം ഇന്നിങ്സ്- നടി ശോഭന

‘അഞ്ചു വര്‍ഷത്തില്‍ ഭാരതത്തെ മൂന്നാം സാമ്പത്തിക ശക്തി ആക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സദസ്സില്‍ കുഞ്ഞുങ്ങളെ കണ്ടതില്‍ സന്തോഷം. അവര്‍ക്ക് നമസ്‌ക്കാരം. കേരളത്തില്‍ വലിയ വികസന പദ്ധതികള്‍ കൊണ്ട് വരും. വിനോദ സഞ്ചാര രംഗത്തു പുത്തന്‍ വികസന പദ്ധതികള്‍ വരും. കൂടുതല്‍ ഹോം സ്റ്റേകള്‍ തുടങ്ങുകയും തീര വികസനത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യും. അതുപോലെ തന്നെ മത്സ്യസമ്പത്ത് കൂട്ടാന്‍ പുതിയ പദ്ധതികള്‍ നടപ്പാക്കും’, പ്രധാനമന്ത്രി വിശദമാക്കി.

ദക്ഷിണ ഇന്ത്യയിലും ബുള്ളറ്റ് ട്രെയിന്‍ വരുമെന്നും സര്‍വെ നടപടി പുതിയ സര്‍ക്കാര്‍ തുടങ്ങുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button