Latest NewsIndiaInternational

ഡിജിറ്റൽ ഇടപാടുകളിൽ ഒന്നാമനായി ഇന്ത്യ: രാജ്യം പ്രതിമാസം 120 കോടിയുടെ ഇടപാടുകൾ നടത്തുമ്പോൾ അമേരിക്ക പ്രതിവർഷം 40 കോടി

ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യ ബഹുദൂരം മുന്നിലെത്തിനിൽക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. നാളിതുവരെ ഡിജിറ്റൽ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടം എടുത്തുപറഞ്ഞ വിദേശകാര്യമന്ത്രി , യുപിഐയുടെ വരവോടെ പണരഹിത പേയ്‌മെൻ്റുകൾ രാജ്യത്ത് കൂടുതൽ സ്വീകാര്യത നേടിയതായും ചൂണ്ടിക്കാട്ടി. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേയാണ് ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ കൈവരിച്ച വളർച്ചയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

ഇന്ത്യ പ്രതിമാസം 120 കോടി രൂപയുടെ ഇടപാടുകൾ നടത്തുമ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരു വർഷത്തിൽ 40 കോടി രൂപയുടെ ഇടപാടുകൾ മാത്രമാണ് നടത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. പണരഹിത പേയ്‌മെൻ്റുകൾക്കായി യുപിഐയുടെ വരവോടെ ഇന്ത്യയുടെ പ്രതിമാസ ഇടപാട് 120 കോടി രൂപയിലെത്തി. യുഎസിൻ്റെ വാർഷിക ഇടപാടിനെ മറികടക്കുന്നതാണ് നമ്മുടെ മാസത്തെ കണക്കെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ജനാധിപത്യം സുതാര്യമല്ലെന്ന് പറയുന്ന ചില രാജ്യങ്ങളെയും അദ്ദേഹം വിമർശിച്ചു. വികസനത്തെ തടസ്സപ്പെടുത്തുന്നു എന്ന വിശ്വാസത്തിന് വിരുദ്ധമായി, ഇന്ത്യയിൽ വികസനം എത്തിക്കാനുള്ള കഴിവ് ജനാധിപത്യം തെളിയിച്ചിട്ടുണ്ട്. 100 കോടി ജനങ്ങളെ ഉൾപ്പെടുത്തിയുള്ള തടസ്സങ്ങളില്ലാത്ത വോട്ടിംഗ് പ്രക്രിയ ലോകത്തിന് അത്ഭുതമാണ്, നമ്മൾ അഭിമാനിക്കേണ്ട ഒരു നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപാട് ജയശങ്കർ ഊന്നിപ്പറഞ്ഞു. 2008 ലെ മുംബൈ ആക്രമണത്തിന് ശേഷമുള്ള നയത്തിൽ നിർണായകമായ മാറ്റത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അ​ദ്ദേഹം അഭിനന്ദിച്ചു. വലിയ തീവ്രവാദ സംഭവങ്ങളുടെ യുഗം നമുക്ക് പിന്നിലുണ്ട്. ഇന്ന്, ഏത് തീവ്രവാദ പ്രവർത്തനത്തിനും ഇന്ത്യയുടെ പ്രതികരണം ഉണ്ടാകും. ഉറിയിലെ നടപടി ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button