Latest NewsNewsInternationalHealth & Fitness

ഒറ്റ ഡോസ് നല്‍കിയാല്‍ ഹാര്‍ട്ട് അറ്റാക്ക് വരാതിരിക്കാനുള്ള ഔഷധം കണ്ടെത്തിയതായി റിപ്പോർട്ട്

ഒറ്റ ഡോസ് നല്‍കിയാല്‍ രക്തക്കുഴലുകളില്‍ കട്ട പിടിക്കുന്ന രക്തം അലിയിച്ച്‌ ഹാര്‍ട്ട് അറ്റാക്ക് ഒഴിവാക്കുന്ന ഒരു ഔഷധം കണ്ടെത്തിയതായി റിപ്പോർട്ട്. ട്രോഡസ്ക്യുമൈന്‍ എന്നാണീ മരുന്ന് അറിയപ്പെടുന്നത്. ഇത് സ്തനാര്‍ബുദം, ഡയബറ്റിസ് എന്നീ രോഗങ്ങള്‍ക്കായി പരീക്ഷണാര്‍ത്ഥം ഉപയോഗിച്ച്‌ വിജയിച്ചിട്ടുണ്ട്. എന്നാൽ ഇത് കാര്‍ഡിയോ വാസ്കുലര്‍ ആരോഗ്യത്തെ വര്‍ധിപ്പിക്കാന്‍ കൂടി സഹായിക്കുമെന്നാണ് അബെര്‍ഡീന്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

മിക്ക ഹാര്‍ട്ട് അറ്റാക്കുകള്‍ക്കും സ്ട്രോക്കിനും കാരണമാകുന്ന അതെറോസ്ക്ലിറോസിസ് എന്ന രോഗാവസ്ഥയെ തുടർന്ന് ഹൃദയ ധമനികളിൽ അടിഞ്ഞു കൂടുന്ന പ്ലേക്സ് എന്ന കൊഴുപ്പിനെ എരിച്ച്‌ കളയുന്നതിന് സഹായിക്കുന്ന മറ്റൊരു എന്‍സൈമിന് ഈ മരുന്ന് സഹായകമാകുന്നു. ഇതിനെ തുടര്‍ന്ന് ഹൃദയാഘാതം കാരണമുള്ള മരണങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ടൈപ്പ് 2 ഡയബറ്റിസിന് ഈ മരുന്ന് ഗുണം ചെയ്യുമെന്ന് നേരത്തെ തന്നെ മനസിലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും പ്രയോജനപ്പെടുമെന്നും കണ്ടെത്തിയിരിക്കുന്നു ട്രോഡസ്ക്യുമൈന്‍ എന്ന മരുന്ന് കഴിക്കുന്നതിലൂടെ പിടിബി1ബി എന്ന എന്‍സൈം ഉല്‍പാദിപ്പിക്കുന്നത് തടയപ്പെടുന്നുവെന്നും വിദഗ്ധർ പറയുന്നു. അബെര്‍ഡീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പ്രഫസര്‍ മിറീല ഡെലിബെഗോവിക് ആണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷം ഒന്നേ മുക്കാല്‍ കോടി ജീവന്‍ എടുക്കുന്ന ലോകത്തെ ഏറ്റവും അപകടകാരിയായ രോഗത്തിന് അന്ത്യമാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button