KeralaLatest NewsNews

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി, ആശ്വാസമായെന്ന് കൊച്ചിയിലെത്തിയ തൃശൂര്‍ സ്വദേശിനി

ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിലൊരാളായ മലയാളി യുവതി ആന്‍ ടെസ ജോസഫ് നാട്ടിലെത്തിയതായി വിദേശ കാര്യമന്ത്രാലയം അറിയിച്ചു. കൊച്ചി വിമാനത്താവളത്തിലാണ് തൃശൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ് എത്തിയത്. കപ്പലില്‍ 17 ഇന്ത്യക്കാരാണ് ആകെയുള്ളത്. മറ്റു പതിനാറ് പേരെയും ഉടന്‍ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പ് നല്‍കി. ഇവരില്‍ 4 പേര്‍ മലയാളികളാണ്.

Read Also: കനത്ത മഴയ്‌ക്കൊപ്പം അതിതീവ്ര ഇടിമിന്നലും, അടുത്ത 3 മണിക്കൂറില്‍ 8 ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

വാഴൂര്‍ കാപ്പുകാട് താമസിക്കുന്ന തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനിയാണ് ആന്‍ ടെസ ജോസഫ്. കഴിഞ്ഞ ഒമ്പതുമാസമായി കപ്പലില്‍ പരിശീലനത്തിന്റെ ഭാഗമായി ജോലിയിലായിരുന്നു ആന്‍. ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റിയിലെ പഠനശേഷമാണ് പരിശീലനത്തിന് കപ്പലില്‍ ജോലിക്ക് കയറിയത്. ആന്‍ ടെസ ജോസഫിനെ തിരികെ എത്തിച്ച നടപടിയില്‍ ഇറാനിലെ ഇന്ത്യന്‍ എംബസിയെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അഭിനന്ദനമറിയിച്ചു.

ഇറാന്‍ പിടികൂടിയ കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്. വയനാട് സ്വദേശി പി വി ധനേഷ്, തൃശൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. ഇതിലൊരാളായ ആന്‍ ടെസയാണ് ഇപ്പോള്‍ തിരികെ നാട്ടിലെത്തിയിരിക്കുന്നത്. ഫിലിപ്പൈന്‍സ്, പാകിസ്ഥാന്‍, റഷ്യ, എസ്‌തോണിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button