KeralaLatest NewsNews

‘ചേച്ചി വോട്ട് ചെയ്യാൻ വന്നതാണോ?’: ബൂത്തിലെത്തിയ മിയയോട് റിപ്പോർട്ടർ, നടിയുടെ തഗ് മറുപടി

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നടക്കുന്ന കനത്ത് പോളിങ്. ആകെ. 2.77 കോടി വോട്ടര്‍മാരാണ് കേരളത്തിലുള്ളത്. വോട്ടര്‍മാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഒപ്പം താരങ്ങളും വോട്ട് രേഖപ്പെടുത്താനെത്തി. നടി മിയയും വോട്ട് ചെയ്യാൻ ബൂത്തിലെത്തി.

മിയയും മാധ്യമപ്രവർത്തകരും നടത്തിയ സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ‘മിയ വോട്ട് ചെയ്യാൻ എത്തിയതാണോ’ എന്നായിരുന്നു ഒരു റിപ്പോർട്ടർ ചോദിച്ചത്. ഇതിന് ‘നിങ്ങളൊക്കെ പോളിങ് ബൂത്തിൽ ചായ കുടിക്കാനാണോ’ വരുന്നത് എന്നായിരുന്നു മിയ നൽകിയ മറുപടി. ഏതായാലും താരത്തിന്റെ റിപ്ലെ വൈറലായി കഴിഞ്ഞു.

അതേസമയം, പല ബൂത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാര്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വോട്ടിങ് യന്ത്രം മാറ്റി പ്രശ്‌നം പരിഹരിച്ചു. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button