KeralaLatest NewsNews

മെയ് 5ന് നടക്കാനിരുന്ന വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി യുവാവ് മരിച്ചു: വില്ലനായത്‌ ഹൃദയാഘാതം

 

ദുബായ്: വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ദുബായില്‍ മരിച്ചു. സ്വകാര്യ ധനമിടപാടു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് ആണ് മരിച്ചത്. 29 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.

Read Also: 25 കാരന്റെ കൊലയ്ക്ക് പിന്നില്‍ കാമുകിക്ക് വേണ്ടിയുള്ള തര്‍ക്കം: രണ്ട് പേരെ ഒരേസമയം പ്രണയിച്ച 16കാരി പ്രഭാതിനെ ചതിച്ചു

മെയ് അഞ്ചിനായിരുന്നു മുഹമ്മദ് ഷാസിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. കല്യാണത്തിനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. പിതാവ്: എന്‍.പി മൊയ്തു, മാതാവ്: വി.കെ ഷഹന, റാബിയ, റിയൂ എന്നിവര്‍ സഹോദരങ്ങളാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബായില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മറ്റൊരു പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി എം.എ.ആര്‍ ഹൗസില്‍ സജീവ് അബ്ദുല്‍ റസാഖ് (47) ആണ് മരിച്ചത്. റിയാദിലെ റൗദയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 6.30 ഓടെ ബാത്‌റൂമില്‍ കുഴഞ്ഞു വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു.

കൂടെ ജോലി ചെയ്യുന്നയാള്‍ ഉടന്‍ സ്‌പോണ്‍സറെ അറിയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു മുറിവില്‍ 12 തുന്നലിട്ടു. ശേഷം റൂമില്‍ തിരിച്ചെത്തി വിശ്രമിക്കുന്നത് കണ്ടിട്ടാണ് കൂടെയുള്ളയാള്‍ ഡ്യൂട്ടിക്ക് പോയത്. മൂന്ന് മണിക്കൂറിന് ശേഷം തിരിച്ചെത്തുമ്പോള്‍ നിലത്ത് മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഇതിനിടയില്‍ സജീവ് നാട്ടില്‍ വിളിച്ച് ഭാര്യയോട് വീണതും പരിക്കേറ്റതും ആശുപത്രിയില്‍ പോയതും എല്ലാം പറഞ്ഞിരുന്നു. പോലീസ് എത്തി മൃതദേഹം തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. . രണ്ട് വര്‍ഷം മുമ്പാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ നാട്ടില്‍ നിന്നെത്തിയത്. ജൂണ്‍ രണ്ടിന് നാട്ടില്‍ പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. പരേതരായ അബ്ദുല്‍ റസാഖ്, റുക്കിയ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: ഷിബിന, മക്കള്‍: ദിയ സജീവ്, നിദ ഫാത്തിമ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button