Latest NewsNewsIndiaInternational

തൊഴിലാളി ദിനം: എന്തുകൊണ്ട് മെയ് ഒന്ന്? രണ്ട് രാജ്യങ്ങളിൽ മാത്രം ആഘോഷമില്ല  

അന്തര്‍ദ്ദേശീയ തൊഴിലാളി പ്രസ്ഥാനത്തിന്‍റെ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങളെ ഓര്‍ത്തുള്ള ആഘോഷമാണ് മെയ് ഒന്നിന് ലോകമെങ്ങും നടക്കുന്നത്. തൊഴിലാളികുടെ അവകാശങ്ങളെ കുറിച്ച് ഓർമിപ്പിക്കുന്ന ദിനമായാണ് മെയ് ദിനം കൊണ്ടാടുന്നത്. എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നുണ്ട്. മെയ് ദിനം തൊഴിലാളി ദിനമായി ആഘോഷിക്കാത്ത രണ്ട് രാജ്യങ്ങളുണ്ട്. അമേരിക്കയും ബ്രിട്ടനും ഒഴികെ മിക്ക രാജ്യങ്ങളിലും തൊഴിലാളി ദിനമായാണ് ആചരിക്കുന്നത്.

എന്തുകൊണ്ട് മെയ് 1 ?

1886 മെയ് ഒന്നിന് പ്രാബല്യത്തില്‍ വരത്തക്കവിധം 8 മണിക്കൂര്‍ ജോലി നിയമം പ്രാബല്യത്തില്‍ വരണമെന്നാണ് 1884 ല്‍ ചിക്കാഗോയിലെ സംയുക്ത തൊഴിലാളി ട്രേഡ് യൂണിയനുകള്‍ കമ്പനികളോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നത്. 1872 ല്‍ കാനഡയില്‍ തൊഴിലാളികള്‍ നേടിയ വിജയമാണ് അവരെ അതിന് പ്രേരിപ്പിച്ചത്. ഇതേത്തുടര്‍ന്ന് 1886 ല്‍ ചിക്കാഗോയില്‍ സമരം നടന്നു. തുടര്‍ന്ന് കലാപവും. അതിന് ശേഷം 8 മണിക്കൂര്‍ ജോലി നിയമമാക്കിയ ഉത്തരവും ഇറക്കി. 1894 ലും 1919 ലും മെയ് ദിന കലാപങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ ഓർമ്മപുതുക്കൽ ആയാണ് മെയ് ഒന്നിന് മെയ് ദിനം ആഘോഷിക്കുന്നത്.

അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ചൂഷണത്തിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുമായി ലോകമെമ്പാടും തൊഴിലാളി ദിനം ആഘോഷിക്കുന്നു. നമ്മുടെ സമൂഹത്തിൽ തൊഴിലാളിവർഗം വഹിക്കുന്ന പ്രധാന പങ്കിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണിത്.

തൊഴിലാളി ദിനവും ഇന്ത്യയും:

ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി ദിനം 1923 മെയ് 1 ന് ചെന്നൈയിൽ ആഘോഷിച്ചു. ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ ആണ് ആദ്യ മെയ് ദിനാഘോഷം സംഘടിപ്പിച്ചത്. പാർട്ടി നേതാവ് സഖാവ് ശിങ്കാരവേലർ ഈ അവസരത്തിൽ ആഘോഷിക്കാൻ രണ്ട് യോഗങ്ങൾ സംഘടിപ്പിച്ചു. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തൊഴിലാളി ദിനം വ്യത്യസ്ത പേരുകളിൽ ആഘോഷിച്ചു. ഏറ്റവും ജനപ്രിയമായ പേര് മെയ് ദിനമാണ്. തൊഴിലാളി ദിനം ഹിന്ദിയിൽ കംഗാർ ദിന്, കന്നഡയിൽ കാർമിക ദിനചരണേ, തെലുങ്കിൽ കാർമിക ദിനോത്സവം, മറാത്തിയിൽ കംഗർ ദിവസ്, തമിഴിൽ ഉഴൈപാലർ ദിനം, മലയാളത്തിൽ തൊഴിലാളി ദിനം, ബംഗാളിയിൽ ഷ്രോമിക് ദിബോഷ് എന്നിങ്ങനെ അറിയപ്പെടുന്നു.

shortlink

Post Your Comments


Back to top button