Latest NewsNews

5 ബില്യണ്‍ ഡോളര്‍ തലയ്‌ക്ക് വിലയുള്ള ഭീകരൻ: അബു ഹുസൈഫ കൊല്ലപ്പെട്ടു

അബു ഹുസൈഫയെ മാലി സായുധസേനയാണ് കൊലപ്പെടുത്തിയത്.

നയ്റോബി: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈഫ കൊല്ലപ്പെട്ടു. ഹിഗ്ഗോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അബു ഹുസൈഫയെ മാലി സായുധസേനയാണ് കൊലപ്പെടുത്തിയത്. ഗ്രേറ്റർ സഹാറയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ കമാൻഡറായിരുന്നു ഇയാൾ.അബുവിനെ കുറിച്ച് വിവരം നല്‍കുന്നവർക്ക് 5 മില്യണ്‍ ഡോളർ വരെ പാരിതോഷികം നല്‍കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പ്രഖ്യാപിച്ചിരുന്നു.

read also: 3 രൂപയെ ചൊല്ലി തര്‍ക്കം, കണ്ടക്ടര്‍ തള്ളിയിട്ടതോടെ കല്ലില്‍ തലയിടിച്ച് വീണ വയോധികന്‍ മരണത്തിന് കീഴടങ്ങി:സംഭവം തൃശൂരില്‍

2017 ല്‍ നൈജറില്‍ നാലു യുഎസ് സൈനികർ അടക്കം കൊല്ലപ്പെട്ട ആക്രമണങ്ങളിലെ സൂത്രധാരനാണ് മൊറോക്കൻ വംശജനായ ഹുസൈഫ. മാലിയുടെ വടക്കൻ മേഖലയില്‍ വച്ചാണ് അബു ഹുസൈഫയെ കൊലപ്പെടുത്തിയതെന്ന് ടുവാരെഗ് സായുധ സംഘത്തിന്റെ നേതാവ് മൂസ അഗ് അചരടൗമാൻ പറഞ്ഞു.

shortlink

Post Your Comments


Back to top button