Latest NewsNewsIndia

പൂഞ്ച് ഭീകരാക്രമണം: പ്രദേശവാസികളായ 6 പേരെ കസ്റ്റഡിലെടുത്ത് സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ ഭീകരരെ സഹായിച്ചോ എന്നറിയാന്‍ ഇവരെ വിശദമായി ചോദ്യം ചെയ്യും. ഇന്നലെ വ്യോമസേന അംഗങ്ങളെയും വഹിച്ച് വന്ന രണ്ട് വാഹനങ്ങള്‍ക്ക് നേരെയാണ് ഇന്നലെ ഭീകരര്‍ വെടിയുതിര്‍ത്തത്.

Read Also: ജ്വല്ലറികളിലേക്ക് സ്വര്‍ണവുമായി എത്തിയ യുവാവിനെ ആക്രമിച്ച് 1.75 കോടിയുടെ സ്വര്‍ണം കവര്‍ന്നു

ആക്രമണത്തില്‍ ഒരു വ്യോമസേന അംഗം വീരമൃത്യു വരിക്കുകയും 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഒരു വ്യോമസേന അംഗത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം ഭീകരര്‍ കാടുകളില്‍ അഭയം തേടിയിരിക്കുകയാണെന്നാണ് സൈന്യത്തിന്റെ നിഗമനം. സൈന്യവും പൊലീസും ചേര്‍ന്നാണ് പൂഞ്ചിലെ വിവിധ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുന്നത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button