KeralaLatest NewsNews

പൊലീസുകാരനെ കാണാതായിട്ട് അഞ്ചു ദിവസം, മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍: സംഭവത്തില്‍ ദുരൂഹത

ചാലക്കുടി: തൃശ്ശൂര്‍ ആളൂര്‍ സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായിട്ട് അഞ്ചു ദിവസം. തൃശ്ശൂര്‍ ആളൂര്‍ സ്റ്റേഷനിലെ സിപിഒ സലേഷ് പി എയെ ആണ് കാണാതായത്. കഴിഞ്ഞ എട്ടാം തീയതി ജോലിക്ക് പോയ സലേഷ് തിരിച്ചുവന്നില്ല. സംഭവത്തില്‍ ചാലക്കുടി പൊലീസ് അന്വേഷണം തുടങ്ങി.

Read Also: കുഴിനഖ ചികിത്സക്ക് ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച കളക്ടറെ വിമര്‍ശിച്ചതില്‍ നടപടി, പ്രതിഷേധിക്കാന്‍ ഭരണാനുകൂല സംഘടന

ഇടയ്ക്ക് യാത്ര പോകുന്ന സ്വഭാവമുള്ള ആളാണ് സലേഷെന്നാണ് ബന്ധുക്കള്‍ വിശദമാക്കുന്നത്. അതിനാല്‍ തന്നെ മാറി നില്‍ക്കാനുള്ള സാധ്യത ബന്ധുക്കള്‍ തള്ളിക്കളഞ്ഞിട്ടില്ല. ചാലക്കുടി ബസ് സ്റ്റാന്റില്‍ സലേഷിന്റെ ബൈക്ക് പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. അതിനാല്‍ മുന്‍പ് ദീര്‍ഘയാത്ര പോയത് പോലെ പോയിരിക്കാമെന്ന പ്രതീക്ഷയിലാണ് കുടുംബമുള്ളത്. സലേഷ് വേളങ്കണ്ണിയിലേക്ക് പോയിരിക്കാമെന്ന നിരീക്ഷണത്തില്‍ ബന്ധുക്കള്‍ വേളാങ്കണ്ണിയിലേക്ക് പോയിട്ടുണ്ട്.

കുടുംബ പ്രശ്‌നമില്ലെന്നും ബന്ധുക്കളും ജോലി സംബന്ധമായ സമ്മര്‍ദ്ദമുണ്ടെന്ന വിവരമാണ് സുഹൃത്തുക്കള്‍ നല്‍കുന്നത്. എട്ടാം തീയതി രാവിലെയോടെയാണ് സലേഷിനെ കാണാതായത്. മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാല്‍ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തില്‍ അവ്യക്തതയാണ് ഉള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button