KeralaMollywoodLatest NewsNewsEntertainment

ഫൈവ് സ്റ്റാർ ഹോട്ടലെന്നു പറഞ്ഞു, എന്നാൽ പഴയ ബസ്റ്റാന്റിന് സൈഡിലുള്ള അമ്മിണി ലോഡ്ജായാണ് തോന്നിയത്: വിമർശനം

എല്ലാവരേയും ശത്രുക്കാളാണ് ഇവർ പ്ലെയ്സ് ചെയ്ത് വെച്ചിരിക്കുന്നത്

ബിഗ് ബോസ് സീസണുകളില്‍ എപ്പോഴും ഹിറ്റാകാറുള്ള ഒരു ടാസ്ക്കാണ് ബിബി ഹോട്ടല്‍ ടാസ്ക്ക്.ഹോട്ടല്‍ ടാസ്കില്‍ അതിഥികളായി ഒന്നാം സീസണിലെ വിജയി ആയിരുന്ന സാബു മോനും ആ സീസണിലെ തന്നെ മത്സരാര്‍ത്ഥിയായിരുന്ന നടി ശ്വേത മേനോനും എത്തിയിരുന്നു. എന്നാല്‍ ഇരുവർക്കും ടാസ്ക്കില്‍ പങ്കെടുത്തശേഷം കടുത്ത നിരാശയാണ് ഉണ്ടായതെന്നു മോഹൻലാലിനോട് തുറന്നു പറഞ്ഞു.

ഹോട്ടല്‍ ടാസ്ക്കിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ഗസ്റ്റുകള്‍ ഹാപ്പിയായാണ് മടങ്ങിയതെന്നാണ് മത്സരാർത്ഥികള്‍ മോഹൻലാലിനോട് പറഞ്ഞത്. എന്നാല്‍ സത്യം അതല്ലെന്ന് ശ്വേതയും സാബുവും വെർച്വലിയെത്തി മോഹൻലാലിനോട് പറഞ്ഞു. ഫൈവ് സ്റ്റാർ ഹോട്ടലെന്നായിരുന്നു ലാലേട്ടാ പറഞ്ഞിരുന്നത്. പക്ഷെ അവിടെ ചെന്നപ്പോള്‍ പഴയ ബസ്റ്റാന്റിന് സൈഡിലുള്ള അമ്മിണി ലോഡ്ജായാണ് തോന്നിയതെന്നാണ് അവർ പറയുന്നത്.

read also: ഇന്ത്യയിലെ 56% രോഗങ്ങള്‍ക്കും കാരണം ഭക്ഷണ രീതി: ഐസിഎംആര്‍

നടത്തിപ്പുകാർക്ക് ഹോട്ടല്‍ പൂട്ടിപോകണമെന്ന് ആഗ്രഹമുള്ളതായി തോന്നി എന്നാണ് സാബു മോഹൻലാലിനോട് സംസാരിക്കവെ പറഞ്ഞത്. ഞാൻ വന്നപ്പോള്‍ തന്നെ അവിടെ നല്ലൊരു പൊട്ടിത്തെറിക്കല്‍ ഞാൻ കണ്ടു. സെല്‍ഫ് റെസ്പെക്‌ട് എന്ന സാധനം അവരുടെ വാക്കുകളില്‍ ഇല്ല. എന്നാണ് ശ്വേത പറ‍ഞ്ഞത്. മത്സരാർത്ഥികള്‍ ഗെയിമിനെ ഗെയിമായി കാണാത്തത് എന്തുകൊണ്ടാണെന്ന് മോഹൻലാല്‍ സാബുവിനോടും ശ്വേതയോടും ചോദിച്ചപ്പോള്‍ എല്ലാവരേയും ശത്രുക്കാളാണ് ഇവർ പ്ലെയ്സ് ചെയ്ത് വെച്ചിരിക്കുന്നതെന്നാണ് ഇരുവരും നല്‍കിയ മറുപടി.

സാബുവിന്റെയും ശ്വേതയുടെയും അഭിപ്രായം തന്നെയാണ് പ്രമോ പുറത്ത് വന്നതോടെ പ്രേക്ഷകർക്കുമുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button