KeralaLatest NewsNews

ചങ്ങനാശേരിയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം, സംഭവം പുലര്‍ച്ചെ ഒരുമണിക്കും നാലുമണിക്കും ഇടയിൽ

നിരീക്ഷണ ക്യാമറയില്‍ തമിഴ്നാട് സ്വദേശിയെന്ന് കരുതുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്

കോട്ടയം: വീടുകള്‍ കുത്തിത്തുറന്ന് മോഷണം. ചങ്ങനാശേരി പാറേല്‍ പള്ളിക്കു സമീപം കടമാന്‍ചിറ ക്രൈസ്റ്റ് നഗറില്‍ പുലര്‍ച്ചെ ഒരുമണിക്കും നാലുമണിക്കും ഇടയിലാണ് വീടുകളില്‍ മോഷണം നടന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് 2 പേര്‍ വീടുകള്‍ക്ക് സമീപത്തുകൂടെ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫൊറന്‍സിക്, പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

read also: വിവാഹമോചനക്കേസിനു സമീപിച്ച യുവതിയെ ബലാത്സംഗം ചെയ്ത കേസ്: രണ്ട് മലയാളി അഭിഭാഷകര്‍ക്ക് ജാമ്യം

പുതുപ്പറമ്പില്‍ ജോസി വര്‍ഗീസിന്റെ ഭാര്യ സൗമ്യ കാനഡയില്‍ ജോലിക്കു പോകാന്‍ വിമാനടിക്കറ്റിനായി സൂക്ഷിച്ചിരുന്ന 2.5 ലക്ഷം രൂപയും മോഷ്ടിക്കപ്പെട്ടു. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ഒന്നരപവന്‍ സ്വര്‍ണവുമാണ് മോഷണം പോയത്. മറ്റൊരുവീട്ടില്‍നിന്ന് 900 രൂപയും കവര്‍ന്നിട്ടുണ്ട്. സമീപത്തെ മറ്റൊരുവീട്ടിലും മോഷണശ്രമം നടന്നെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ പരാജയപ്പെട്ടു.

പ്രദേശത്തെ ഒരു നിരീക്ഷണ ക്യാമറയില്‍ തമിഴ്നാട് സ്വദേശിയെന്ന് കരുതുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button