കുമളി :റോഡില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി. കമ്പംമെട്ട് റോഡില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലാണ് മൃതദേഹങ്ങള്‍. രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദ്ദേഹമാണ് കാറിനുള്ളിലുള്ളത്.
Read Also: ഗുണയിലേയ്ക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം, എട്ട് പേര് മരണത്തിന് കീഴടങ്ങി: ഒരാള്‍ രക്ഷപ്പെട്ടു
മരിച്ചത് കോട്ടയം പൂവത്തുംമൂട് സ്വദേശികളാണെന്നു തിരിച്ചറിഞ്ഞു. ആളെ കാണാനില്ലെന്ന പരാതിയില്‍ വാകത്താനം പോലീസ് മാന്‍ മിസിങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സജി (60) , ഭാര്യ മേഴ്സി (58) മകന് അഖില്‍ (29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ നാടുവിട്ടതാകമെന്നാണ് പോലീസ് പറയുന്നത്. കോട്ടയം പുതുപ്പള്ളി സ്വദേശിയുടെ പേരിലുള്ളതാണ് വാഹനം. തമിഴ്നാട് പോലീസ് അന്വേഷണം ആരംഭിച്ചു.
തമിഴ്നാട് പോലീസിന്റെ ഫൊറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി. പ്രധാന പാതയോടു ചേര്‍ന്നുള്ള കൃഷിസ്ഥലത്താണ് കാര്‍ കിടക്കുന്നത്. കാറിന്റെ ഡ്രൈവിങ് സീറ്റിലും മുന്‍ സീറ്റിലുമാണ് പുരുഷന്മാരുടെ മൃതദേഹം കിടക്കുന്നത്. പിന്‍സീറ്റില്‍ വിന്‍ഡോ ഗ്ലാസില്‍ മുഖം ചേര്‍ത്തുവച്ച നിലയിലാണ് സ്ത്രീയുടെ മൃതദേഹം ഉള്ളത്. ഇവര്‍ കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കാറിനു സമീപത്തുനിന്ന് കണ്ടെത്തി. രക്തം ഛര്‍ദ്ദിച്ചതിന്റെ ലക്ഷണങ്ങള്‍ കാറിനുള്ളില്‍ ഉണ്ട് .
Post Your Comments