KeralaLatest NewsNews

വീണ്ടും ടിടിഇയ്ക്കുനേരെ കയ്യേറ്റം: മംഗലാപുരം -ചെന്നൈ എക്‌സ്പ്രസിലെ വനിതാ ടിടിഇയെ തള്ളിമാറ്റി, പ്രതി പിടിയില്‍

കോഴിക്കോട്: മംഗലാപുരം -ചെന്നൈ എക്‌സ്പ്രസില്‍ ടിക്കറ്റ് ചോദിച്ചതിന് വനിത ടിടിഇയെ യാത്രക്കാരന്‍ കയ്യേറ്റം ചെയ്തു. ടിടിഇ ആര്‍ദ്ര അനില്‍കുമാറിനെയാണ് യാത്രക്കാരനായ ആന്‍ഡമാന്‍ സ്വദേശി മധുസൂദന്‍ നായര്‍ കയ്യേറ്റം ചെയ്തത്. ടിക്കറ്റ് ചോദിച്ചപ്പോള്‍ പ്രകോപിതനായ ഇയാള്‍ തള്ളിമാറ്റുകയായിരുന്നെന്ന് ടിടിഇ പറഞ്ഞു. ഇന്നലെ വൈകീട്ട് വടകര പിന്നിട്ടപ്പോഴായിരുന്നു സംഭവം. ട്രെയിന്‍ കോഴിക്കോട്ടെത്തിയപ്പള്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് കേസ്.

Read Also: കേരളത്തില്‍ വരാനിരിക്കുന്നത് അതിതീവ്രമഴയെന്ന് സൂചന,ശനിയാഴ്ച മഴ കനക്കും: തീവ്ര ഇടിമിന്നലും അതിശക്തമായ മഴയും ഉണ്ടാകും

ബെംഗളൂരു കന്യാകുമാരി എക്‌സ്പ്രസ്സിലെ ടിടിഇമാര്‍ക്കുനേരെ ആക്രമണം നടന്ന സംഭവത്തിന് പിന്നാലെയാണ് മംഗലാപുരം- ചെന്നൈ എക്‌സ്പ്രസിലെ ടിടിഇയ്ക്കുനേരെയും ആക്രമണം ഉണ്ടാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button