Latest NewsKeralaNews

മകന്‍ അമ്മയെ ഇരുമ്പ് വടികൊണ്ട് അടിച്ചു കൊന്നു

ഹൈദരാബാദ്: സ്വന്തം അമ്മയെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊന്ന് മകന്‍. ആന്ധ്രാപ്രദേശിലെ അനന്തപുരില്‍ ബുധനാഴ്ചയാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് 45 കാരിയായ സ്ത്രീയെ മകന്‍ കൊലപ്പെടുത്തുകയായിരുന്നു.

Read Also: കോഴി ഫാമിലെ ദുര്‍ഗന്ധം അസഹനീയം: പരാതി നല്‍കിയതിന് വീട് കയറി ആക്രമണം: സ്ത്രീകള്‍ക്ക് പരുക്ക്

അനന്ത്പുര്‍ നഗരത്തിലെ കമ്പത്തൂര്‍ മേഖലയിലാണ് സംഭവം. വെങ്കിടേഷ് എന്ന പ്രതി തന്റെ അമ്മ വഡ്ഡി സുങ്കമ്മയെ (45) ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം വെങ്കിടേഷ് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അറസ്റ്റിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

സുങ്കമ്മ ഭര്‍ത്താവുമായി വഴക്കിടുകയും ഇത് മകനെ ചൊടിപ്പിക്കുകയുമായിരുന്നു. വാക്ക് തര്‍ക്കത്തിനിടെ വെങ്കിടേഷ് ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയും ചെയ്തു. പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button