Latest NewsKerala

അമേരിക്കയിൽ വാഹനാപകടത്തിൽ അന്തരിച്ച കെ പി യോഹന്നാന്റെ സംസ്കാരം നാളെ: സഭ ആസ്ഥാനത്ത് ഇന്ന് പൊതുദർശനം

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ (74) മൃതദേഹം നാളെ സംസ്‌കരിക്കും. ഇന്ന് രാവിലെ 9 മണി മുതൽ നാളെ രാവിലെ ഒൻപത് വരെ ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ പൊതുദർശനം ഉണ്ടായിരിക്കും.

തിരുവല്ലയിലെ സഭ ആസ്ഥാനത്തും ഇന്ന് പൊതുദർശനം ഉണ്ടായിരിക്കും.പള്ളിയിലേക്ക് വിലാപ യാത്രയായി പോയ ശേഷം നാളെ 11 മണിയോടെ കബറടക്ക ചടങ്ങുകൾ തുടങ്ങും. ഈ മാസം ഏഴിന് അമേരിക്കയിലെ വാഹനാപകടത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണം.

പ്രഭാത നടത്തത്തിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായ പരിക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറച്ച് മാസങ്ങളായി ഭാര്യ ഗിസല്ലയ്ക്കും മക്കളായ ഡാനിയേൽ, സാറ എന്നിവർക്കൊപ്പം അമേരിക്കയിൽ താമസിച്ചു വരികയായിരുന്നു മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button