USALatest NewsNewsIndiaInternational

  അമിത വേഗതയില്‍ എത്തിയ കാര്‍ തലകീഴായി മറിഞ്ഞ് മൂന്ന് ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ മരിച്ചു

റിത്വക് ആയിരുന്നു കാറോടിച്ചിരുന്നത്.

ജോ‌ർജിയ: അമേരിക്കയില്‍ അമിത വേഗതയില്‍ എത്തിയ കാര്‍ തലകീഴായി മറിഞ്ഞ് മൂന്ന് ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ മരിച്ചു . ജോർജിയയിലെ അല്‍ഫാരരെറ്റയിലാണ് അപകടമുണ്ടായത്. വിദ്യാർത്ഥികള്‍ ഓടിച്ച കാറിന്റെ നിയന്തണം നഷ്ടപ്പെട്ട് മരത്തിലിടിച്ച്‌ തലകീഴായി മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അല്‍ഫാരെറ്റ ഹൈസ്‌കൂളിലെ സീനിയർ വിദ്യാർത്ഥിയായ ആര്യൻ ജോഷി, ജോർജിയ സർവകലാശാലയിലെ ഒന്നാംവർഷ വിദ്യാർത്ഥികളായ ശ്രീയ അവസരള, അൻവി ശർമ്മ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ റിത്വക് സോമേപള്ളി, മുഹമ്മദ് ലിയാക്കത്ത് എന്നിവർക്ക് പരിക്കേറ്റു. റിത്വക് ആയിരുന്നു കാറോടിച്ചിരുന്നത്.

read also: ഒരുകൂട്ടം സൈബര്‍ മനോരോഗികളുടെ ‘കരുതലിന്റെ’ പരിണിതഫലമാണ് രമ്യയുടെ മരണം: മേയർ ആര്യയുടെ കുറിപ്പ്

ആര്യൻ, ശ്രീയ എന്നിവർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അൻവി മരണപ്പെട്ടത്. കാർ അമിതവേഗതയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button