Latest NewsIndiaNews

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിന് ബോംബ് ഭീഷണി

ഐ.പി. അഡ്രസ്, സന്ദേശത്തിന്റെ ഉറവിടം എന്നിവ ഇതുവരെ കണ്ടെത്തിയിട്ടില്ല.

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസില്‍ ബോംബ് ഭീഷണി. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നരയോടെയാണ് നോർത്ത് ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന ഓഫീസിന് ഇ മെയില്‍ മുഖാന്തരം ഭീഷണിസന്ദേശം എത്തിയത്. തുടർന്ന്, ബോംബ് നിർവീര്യമാക്കല്‍ സംഘവും അഗ്നിരക്ഷാ സേനാംഗങ്ങളും സ്ഥലത്തേക്ക് പുറപ്പെട്ടതായി ഡല്‍ഹി പോലീസ് അറിയിച്ചു.

read also: 80 പവൻ ചോദിച്ച്‌ പീഡിപ്പിച്ചു, നവവധു ജീവനൊടുക്കി: ഭര്‍ത്താവും ഭര്‍തൃമാതാവും റിമാൻഡില്‍

ഐ.പി. അഡ്രസ്, സന്ദേശത്തിന്റെ ഉറവിടം എന്നിവ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം, സന്ദേശം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധന നടക്കുന്നതായും സംശയമുണ്ടാക്കുന്ന വിധത്തില്‍ ഇതുവരെ ഒന്നും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥരില്‍ ഒരാള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button