Latest NewsIndiaNews

നിക്കാഹ് ആഘോഷത്തിനിടെ നൃത്തപരിപാടി സംഘടിപ്പിച്ച കുടുംബത്തിന് വിലക്ക് ഏര്‍പ്പെടുത്തി മതപുരോഹിതന്മാര്‍

ഭോപ്പാല്‍ : നിക്കാഹ് ആഘോഷത്തിനിടെ നൃത്തപരിപാടി സംഘടിപ്പിച്ച കുടുംബത്തിന് പ്രാദേശിക വിലക്ക് കല്‍പ്പിച്ച് മതപുരോഹിതന്മാര്‍ . മധ്യപ്രദേശിലെ ഹര്‍ദ ജില്ലയിലെ റഷീദിന്റെ കുടുംബമാണ് പ്രാദേശിക മൗലാനമാരില്‍ നിന്നും വിലക്ക് നേരിടുന്നത്. സമൂഹത്തില്‍ നിന്ന് കുടുംബത്തെ 11 മാസമായി അകറ്റി നിര്‍ത്താനാണ് നിര്‍ദേശം. ഇതോടൊപ്പം കുടുംബത്തിന് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

Read Also: അതിതീവ്ര മഴ, ശക്തിയേറിയ ഇടിമിന്നല്‍, ഉയര്‍ന്നതിരമാലയ്ക്ക് സാധ്യത: ജനങ്ങള്‍ക്ക് അതീവജാഗ്രതാ നിര്‍ദ്ദേശം

ജനുവരി 28ന് റഷീദിന്റെ വീട്ടില്‍ വച്ചായിരുന്നു ബന്ധുവായ മൊഹീനും, ചാന്ദ്‌നിയെന്ന യുവതിയും തമ്മിലുള്ള വിവാഹം. രണ്ട് ദിവസത്തിന് ശേഷം, ജനുവരി 30 ന് വിവാഹം ആഘോഷിക്കാന്‍ റഷീദ് ഒരു പാര്‍ട്ടി സംഘടിപ്പിച്ചു. ഈ വിരുന്നില്‍ റഷീദിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കൂടാതെ പരിസര പ്രദേശങ്ങളില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു. ഈ വിവാഹത്തിന് രാജസ്ഥാനി കലാകാരന്മാരെ റഷീദ് ക്ഷണിച്ചിരുന്നു. ഈ കലാകാരന്മാര്‍ക്കിടയില്‍ ഒരു വനിതാ നര്‍ത്തകിയും ഉണ്ടായിരുന്നു. ഈ നൃത്ത വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

വീഡിയോയില്‍ രാജസ്ഥാനിലെ പരമ്പരാഗത വസ്ത്രം ധരിച്ച് യുവതി നൃത്തം ചെയ്യുന്നത് കാണാം. എന്നാല്‍ പരിപാടി കഴിഞ്ഞപ്പോള്‍ പ്രദേശത്തെ ചില മൗലാനമാരും മുസ്ലീം സമുദായത്തിലെ മറ്റു ചിലരും ഒരുമിച്ചെത്തി . നിക്കാഹില്‍ സ്ത്രീകള്‍ നൃത്തം ചെയ്യുന്നത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പറയുകയും , 11 മാസത്തേക്ക് കുടുംബത്തിന് വിലക്കേര്‍പ്പെടുത്തുകയും, പിഴ ചുമത്തുകയുമായിരുന്നു . തുടര്‍ന്ന് റഷീദ് ഇതുസംബന്ധിച്ച് പൊലീസിലും , ജില്ലാ ഭരണകൂടത്തിലും പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button