ബെർലിൻ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനത്തോടനുബന്ധിച്ച് മകൾക്ക് വിരുന്നൊരുക്കി ജർമനിയിലെ ഇന്ത്യൻ എംബസി. ജന്മദിനത്തോടനുബന്ധിച്ച് മകൾ അനിത ബോസിനെയും കുടുംബത്തെയും ജർമ്മനിയിലേക്ക് ഇന്ത്യൻ എംബസി ക്ഷണിക്കുകയായിരുന്നു. എംബസിയുടെ ഗസ്റ്റ് ബുക്കിൽ ഒപ്പിട്ട അനിതയും കുടുംബവും ‘ജയ്ഹിന്ദ്’ എന്നു കുറിച്ചിട്ടുമുണ്ട്.
ഗസ്റ്റ് ബുക്കിലെ ഈ പേജിന്റെ ചിത്രം ഇന്ത്യൻ എംബസി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. 1897 ജനുവരി 23 നാണ് സുഭാഷ് ചന്ദ്ര ബോസ് ജനിക്കുന്നത്. ആസാദ് ഹിന്ദ് ഫൗജിന്റെ സ്ഥാപകനാണ് നേതാജി. അദ്ദേഹത്തിന്റെ ജന്മവാർഷികത്തിന്റെ ഭാഗമായി രാജ്യത്ത് ഒരു വർഷം നീളുന്ന പരിപാടികൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
ജന്മദിനത്തോടനുബന്ധിച്ച് ജനുവരി 24 മുതൽ തുടങ്ങാറുള്ള റിപ്പബ്ലിക് ദിനാഘോഷങ്ങൾ 23 മുതൽ ആരംഭിച്ചു. ഇന്ന് വൈകിട്ട് ആറിന് ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ ഹോളോഗ്രാം പ്രതിമയുടെ അനാച്ഛാദനം പ്രധാനമന്ത്രി നിർവഹിക്കും.
Post Your Comments