പാരിസ്: യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന ഏറ്റവും മികച്ച ലാറ്റിനമേരിക്കന്‍ താരങ്ങളുടെ പട്ടികയില്‍ സൂപ്പർ താരം ലയണൽ മെസി മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളുടെ റാങ്കിംഗ് പുറത്തുവിട്ടത്. പട്ടികയിൽ പത്താം സ്ഥാനത്ത് ലിവര്‍പൂളിന്റെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫാബിഞ്ഞോയും ഒമ്പതാമനായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജെസ്യൂസും ഇടംനേടി.
എട്ടാംസ്ഥാനത്ത് ഇന്റര്‍മിലാന്റെ അർജന്റീനിയൻ സ്‌ട്രൈക്കര്‍ ലൗട്ടരോ മാര്‍ട്ടിനസാണ്. ഏഴാമനായി ലിവര്‍പൂളിന്റെ കൊളംബിയന്‍ താരം ലൂയിസ് ഡിയാസും പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ ആറാം സ്ഥാനത്തും ഇടംനേടി. റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ കാസിമിറോയാണ് അഞ്ചാമന്‍. നാലാമനായി പട്ടികയിൽ ഇടംനേടിയത് യുറുഗ്വായുടെ റയല്‍ മാഡ്രിഡ് താരം ഫെഡറിക്കോ വാല്‍വെര്‍ദേയാണ്. മൂന്നാം സ്ഥാനത്ത് അർജന്റീനിയൻ ഇതിഹാസം ലയണൽ മെസിയും ഇടംനേടി.
Read Also:- പുകവലി ഉപേക്ഷിക്കാൻ അഞ്ച് എളുപ്പ വഴികള്‍ ഇതാ..!
പിഎസ്ജിയിലെ നിറം മങ്ങിയ പ്രകടനമാണ് മെസിയ്ക്ക് തിരിച്ചടിയായത്. ലിവര്‍പൂളിന്റെ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കര്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ യുവതാരം വിനിഷ്യസ് ജൂനിയറാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെതിരെ റയല്‍ മാഡ്രിഡിന്റെ വിജയഗോള്‍ നേടിയതും വിനീഷ്യസായിരുന്നു.
Post Your Comments