തിരുവനന്തപുരം: കുടുംബശ്രീയുടെ ആന്തരിക വായ്പാ പ്രവർത്തനങ്ങൾക്കായി 25 കോടി രൂപ കൂടി അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. മുൻപ് 50 കോടി രൂപ അനുവദിച്ചിരുന്നു.
ബജറ്റ് വിഹിതമായ 260 കോടി രൂപയിൽ നിന്നാണ് തുക അനുവദിച്ചത്. ആന്തരിക വായ്പാ പ്രവർത്തനങ്ങൾക്ക് വേണ്ടി 19,489 എഡിഎസുകൾക്കും (ഏരിയാ ഡെവലപ്മെൻറ് സൊസൈറ്റി) 133 ഊര് സമിതികൾക്കും ഒരു ലക്ഷം രൂപ വീതം 196.22 കോടിയാണ് റിവോൾവിംഗ് ഫണ്ട് ഇനത്തിൽ നീക്കിവെച്ചത്. ഇതിൽ നിന്നാണ് രണ്ടാംഘട്ടമായി ഇപ്പോൾ 25 കോടി അനുവദിച്ചിരിക്കുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളെ ചേർത്തുപിടിക്കുന്ന സർക്കാർ നയത്തിന്റെ ഭാഗമാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.
Post Your Comments