കളമശ്ശേരി: കാറിലെത്തിയ യുവതിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി ഗൂഗിള്‍ പേ വഴി പണം തട്ടിയെടുത്ത മൂന്ന് പേര് അറസ്റ്റില്‍. കളമശ്ശേരി എച്ച്.എം.ടി കോളനി സ്വദേശികളായ ജലാല്‍ (39), ജലീല്‍ (47), ഷെരീഫ് (38) എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 9.50ഓടെ എച്ച്.എം.ടി സ്കൂളിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി സുഹൃത്തിനൊപ്പം കാറില്‍ വരവെ റോഡില്‍ നിര്‍ത്തി സംസാരിച്ചു കൊണ്ടിരിക്കെയാണ് മൂന്നംഗ സംഘം ഭീഷണിയുമായെത്തിയത്.
Read Also : ആര്‍ത്തവ കാലത്തെ വയറുവേദനയ്ക്ക് പരിഹാരമായി ഈ പഴം കഴിയ്ക്കൂ
കാറിന്റെ താക്കോല്‍ കൈക്കലാക്കിയ സംഘം ബന്ധുക്കളെ വിവരം അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ നല്കിയ നമ്പറില്‍ 10,000 രൂപ കൈമാറിയാണ് രക്ഷപ്പെട്ടതെന്ന് പരാതിയില്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments