തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം സര്‍വ്വീസുണ്ടെങ്കില്‍ പോലും ആജീവനാന്ത പെന്‍ഷന്‍ നല്‍കുന്ന വിഷയം ഏറ്റെടുക്കാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
പെന്‍ഷന്റെ പേരില്‍ നടക്കുന്നത് തട്ടിപ്പാണെന്നും ഇവര്‍ നിയമത്തെ കൊഞ്ഞനം കാട്ടുകയാണെന്നും ഗവർണർ പറഞ്ഞു. അത് നിര്‍ത്തലാക്കാന്‍ തനിക്ക് നിര്‍ദ്ദേശിക്കാനാകില്ലെന്നും എന്നാല്‍, ഇത് ദേശീയ തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമായി വരും നാളുകളില്‍ മാറുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
‘ഓരോ മന്ത്രിമാരും 25ലധികം പേരെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കുന്നു. രണ്ട് വര്‍ഷത്തിനുശേഷം അവരോട് രാജിവെക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അവര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്നത്. സാധാരണക്കാര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കാന്‍ എത്രകാലം ജോലി ചെയ്യേണ്ടിവരും? യുവാക്കള്‍ ജോലിതേടി വിദേശത്ത് പോകുന്ന കാലഘട്ടത്തിലാണ് പൊതുപണം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്,’ ഗവര്‍ണര്‍ പറഞ്ഞു.
Post Your Comments