മേഘാലയ: ഖത്തറിലേത് പോലെ ഇന്ത്യയിൽ വെച്ചും ഫുട്‌ബോൾ ലോകകപ്പ് നടത്തുന്ന കാലം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ യുവാക്കളിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേഘാലയയിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിജനമായിരുന്ന ഗ്രാമങ്ങളെ ഇന്ന് ഊർജസ്വലമായ ഗ്രാമങ്ങളാക്കി മാറ്റുകയാണെന്നും പുതിയ റോഡുകൾ, തുരങ്കങ്ങൾ, പാലങ്ങൾ, റെയിൽപാതകൾ തുടങ്ങി ആവശ്യമായതെല്ലാം ദ്രുതഗതിയിൽ നിർമ്മിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ നഗരങ്ങൾക്ക് വേഗതയാണ് പ്രധാനമെന്നും അതിർത്തിയിലും ഇതേ വേഗത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല തീർത്ഥാടനം: വയോധികർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ
‘പുതിയ റോഡുകൾ, പുതിയ തുരങ്കങ്ങൾ, പുതിയ പാലങ്ങൾ, പുതിയ റെയിൽ പാതകൾ, പുതിയ എയർസ്ട്രിപ്പുകൾ എന്നിവ നിർമ്മിച്ച് വികസനത്തിന്റെ പാതയിലാണ് രാജ്യം. അഴിമതി, വിവേചനം, സ്വജനപക്ഷപാതം, അക്രമം, വോട്ട് ബാങ്ക് രാഷ്ട്രീയം എന്നിവ ഇല്ലാതാക്കാൻ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തുന്നു. എന്നാൽ, ഈ തിന്മകളുടെ വേരുകൾ വളരെ ആഴത്തിലുള്ളതാണെന്ന് നിങ്ങൾക്കും അറിയാം, രാജ്യത്തിനും അറിയാം. നമ്മൾ ഒരുമിച്ച് അവരെ അകറ്റി നിർത്തണം,’ പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments