ടെക് ലോകത്ത് തരംഗമായ ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്താനൊരുങ്ങി സ്നാപ്ചാറ്റ്. റിപ്പോർട്ടുകൾ പ്രകാരം, ഓപ്പൺ എഐയുടെ ജനറേറ്റീവ് ടെക്സ്റ്റ് ടൂളായ ചാറ്റ്ജിപിടിയുടെ പിന്തുണയോടെ സ്നാപ്ചാറ്റിൽ പുതിയ ചാറ്റ്ബോട്ട് അവതരിപ്പിച്ചു. ‘മൈ എഐ’ എന്ന പേരു നൽകിയിരിക്കുന്ന ഈ ചാറ്റ്ബോട്ടിൽ ഒട്ടനവധി സേവനങ്ങൾ ലഭ്യമാണ്. സ്നാപ്ചാറ്റിലൂടെ ലഭ്യമാക്കിയിരിക്കുന്ന ചാറ്റ്ജിപിടിയുടെ ഒരു മൊബൈൽ പതിപ്പെന്ന് ഇവയെ വിശേഷിപ്പിക്കാവുന്നതാണ്.
നിലവിൽ, സ്നാപ്ചാറ്റിന്റെ പ്രീമിയം പതിപ്പായ സ്നാപ്ചാറ്റ് പ്ലസ് സബ്സ്ക്രൈബർമാർക്കാണ് മൈ എഐയുടെ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുക. സബ്സ്ക്രിപ്ഷനായി ഉപഭോക്താക്കളിൽ നിന്നും 3.99 ഡോളറാണ് സ്നാപ്ചാറ്റ് ഈടാക്കുന്നത്. ചാറ്റ്ബോട്ടിന്റെ സേവനം പ്രയോജനപ്പെടുത്തുന്നവർക്ക് സ്നാപ്ചാറ്റ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മൈ എഐയുമായി രഹസ്യ വിവരങ്ങളൊന്നും പങ്കിടാൻ പാടില്ലെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഉപഭോക്താക്കളുമായുള്ള സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട്. അതിനാൽ, ചാറ്റ്ബോട്ടിന്റെ കൃത്യത വർദ്ധിപ്പിക്കാൻ ഉപഭോക്താക്കളുടെ ചാറ്റുകൾ പരിശോധിച്ചേക്കാമെന്നും സ്നാപ്ചാറ്റ് അറിയിച്ചിട്ടുണ്ട്.
Post Your Comments