NewsTechnology

സ്മാർട്ട്ഫോൺ നഷ്ടമായോ? തിരിച്ചുകിട്ടാൻ ചെയ്യേണ്ടത് ഇത്രമാത്രം

പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകുന്നതിന് സമാനമായ രീതിയിലാണ് ഇവയും പ്രവർത്തിക്കുന്നത്

നിത്യജീവിതത്തിന്റെ ഭാഗമായി തീർന്നവയാണ് സ്മാർട്ട്ഫോണുകൾ. സ്മാർട്ട്ഫോണുകൾ ഇല്ലാത്ത ജീവിതം പലർക്കും ഓർക്കാൻ കൂടി സാധിക്കുകയില്ല. അബദ്ധവശാൽ സ്മാർട്ട്ഫോണുകൾ നഷ്ടപ്പെട്ടാൽ പോലീസ് സ്റ്റേഷനുകളിൽ പരാതി സമർപ്പിക്കുകയാണ് പതിവ്. എന്നാൽ, നഷ്ടപ്പെട്ട സ്മാർട്ട്ഫോണുകൾക്ക് സംരക്ഷണമേകാനായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഗവൺമെന്റ് സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ) എന്ന പേരിൽ പുതിയ വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. സ്മാർട്ട്ഫോണുകൾ നഷ്ടമായാൽ ഈ വെബ്സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യാൻ സാധിക്കും. പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകുന്നതിന് സമാനമായ രീതിയിലാണ് ഇവയും പ്രവർത്തിക്കുന്നത്.

സിഇഐആര്‍ സേവനം കേന്ദ്ര ഭരണ പ്രദേശങ്ങളിലും, എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാണ്. നഷ്ടപ്പെട്ടതോ, മോഷ്ടിക്കപ്പെട്ടതോ ആയ സ്മാർട്ട്ഫോൺ റിപ്പോർട്ട് ചെയ്യാൻ, ഫോണിലെ സിം കാർഡുകളുടെ മൊബൈൽ നമ്പർ, ഐഇഎംഐ നമ്പർ, മൊബൈൽ ഇൻവോയ്സ് തുടങ്ങിയ വിശദാംശങ്ങൾ ആവശ്യമാണ്. സിഇഐആര്‍ വെബ്സൈറ്റിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്താലുടൻ അടുത്തുള്ള പോലീസ് പോലീസ് സ്റ്റേഷനിലും പരാതി നൽകേണ്ടതുണ്ട്. ഫോൺ ബ്ലോക്ക് ചെയ്യുന്നതിന് സ്മാർട്ട്ഫോൺ ഉടമയുടെ വിശദാംശങ്ങൾക്കൊപ്പം, പോലീസ് പരാതിയുടെ ഡിജിറ്റൽ പകർപ്പും ആവശ്യമാണ്. നഷ്ടപ്പെട്ട മൊബൈൽ നമ്പർ തിരികെ ലഭിച്ചാൽ സിഇഐആർ വെബ്സൈറ്റിലൂടെ അവ അൺബ്ലോക്ക് ചെയ്യാനും കഴിയുന്നതാണ്.

Also Read: വീട്ടിൽ എളുപ്പത്തില്‍ തയ്യാറാക്കാം പ്രകൃതിദത്തമായ സണ്‍സ്‌ക്രീൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button