KeralaNews

വെടിക്കെട്ട് നിരോധനം; തീരുമാനം വിശദീകരിച്ച് ഹൈക്കോടതി

കൊച്ചി: പൂരം തൃശൂരിലെ സാമൂഹികജീവിതത്തിന്റെ ഭാഗമെന്ന് വിലയിരുത്തിയ ഹൈക്കോടതി നിരോധിത വെടിമരുന്നുകള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ഒപ്പം ശബ്ദനിയന്ത്രണം ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു. തൃശൂര്‍ പൂരത്തിനുളള നിയന്ത്രണങ്ങള്‍ നിയമത്തിലുളളതെന്നും ഹൈക്കോടതി അറിയിച്ചു. നിയമത്തിലില്ലാത്തതൊന്നും ഏര്‍പെടുത്തിയിട്ടില്ല.

വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി പരാമര്‍ശം. സുപ്രീം കോടതി ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് പാറമേക്കാവ് ദേവസ്വം കോടതിയെ അറിയിച്ചു. വിഷയത്തില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു. ശബ്ദനിയന്ത്രണം എങ്ങനെ പാലിക്കുമെന്ന് കോടതി ആരാഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button