തിരുവനന്തപുരം: കേരള മീഡിയ അക്കാദമി ചെന്നൈയിലെ വിവിധ മലയാളി സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മീഡിയ മീറ്റ് 2023’ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. സെപ്തംബർ 8ന് വൈകുന്നേരം 5.00ന് ചെന്നൈ മലയാളി ക്ലബ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം.
Read Also: സനാതന ധർമ്മത്തെ നിരന്തരം അവഹേളിക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകും: അമിത് ഷാ
പ്രശസ്ത മാധ്യമ പ്രവർത്തകൻ ബിആർപി ഭാസ്‌കറിന്റെ ‘The Changing Mediascape’ എന്ന പുസ്തകത്തിന്റെ പ്രകാശനവും പ്രമുഖ മാധ്യമപ്രവർത്തകൻ ശശികുമാറിനെ ആസ്പദമാക്കി മീഡിയ അക്കാദമി നിർമ്മിച്ച ഡോക്യുഫിക്ഷൻ ‘Unmediated’ ന്റെ യുട്യൂബ് ചാനൽ പ്രദർശന ഉദ്ഘാടനവും തമിഴ്‌നാട് മുഖ്യമന്ത്രി നിർവ്വഹിക്കും.
മുൻ വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രി എം എ ബേബി പുസ്തകം ഏറ്റുവാങ്ങും. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനാകും. പ്രമുഖ മാധ്യമപ്രവർത്തകൻ എൻ റാം, ഐ & പിആർഡി ഡയറക്ടർ ടി വി സുഭാഷ് ഐഎഎസ്, മലയാളമിഷൻ തമിഴ്‌നാട് ചെയർമാൻ ഡോ എ വി അനൂപ്, ഗോകുലം ഗോപാലൻ, എൻ കെ പണിക്കർ, ശിവദാസൻ പിളള, അക്കാദമി സെക്രട്ടറി കെ ജി സന്തോഷ് എന്നിവർ സംസാരിക്കും.
Post Your Comments