രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ മൊബൈൽ ആപ്ലിക്കേഷനായ ‘ബോബ് വേൾഡിൽ’ പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതിൽ റിസർവ് ബാങ്കിന്റെ വിലക്ക്. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 35A ഉപയോഗിച്ചാണ് ബോബ് വേൾഡിൽ പുതിയ ഇടപാടുകാരെ ഉൾപ്പെടുത്തേണ്ടെന്ന് ആർബിഐ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ, നിലവിലുള്ള ഉപഭോക്താക്കളെ ഈ വിലക്ക് ബാധിക്കുകയില്ലെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച പ്രസ്താവനയും ഇതിനോടകം തന്നെ ആർബിഐ പുറത്തുവിട്ടിട്ടുണ്ട്.
ഉപഭോക്താക്കളെ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തുന്ന രീതിയിൽ ചില പോരായ്മകൾ ഉണ്ടെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയത്. ബോബ് വേൾഡ് ആപ്ലിക്കേഷൻ പുതിയ ബാങ്കിന്റെ ഇടപാടുകാരെ ഉൾപ്പെടുത്തുന്നതിന് പോരായ്മകൾ നിരീക്ഷിക്കുകയും, അതിനുള്ള പരിഹാരം കണ്ടെത്തി ആർബിഐയെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ബാങ്ക് ഓഫ് ബറോഡ അനുബന്ധ പ്രക്രിയകൾ ഉടൻ തന്നെ പൂർത്തിയാക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
Post Your Comments