ടോക്കിയോ: ത്രിദിന ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്രമന്ത്രി വി മുരളീധരൻ ജപ്പാനിൽ എത്തി. ജപ്പാൻ വിദേശകാര്യ സഹമന്ത്രി ഹൊറി ഐവാവോയുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതും വിവിധ മേഖലകളിലെ പങ്കാളിത്തവും സഹകരണവും കൂടിക്കാഴ്ചയിൽ ചർച്ചയായി.
Read Also: എയർ ഇന്ത്യക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഡിജിസിഎ, ഉടൻ വിശദീകരണം നൽകാൻ നിർദ്ദേശം
സാമ്പത്തിക, വ്യാപാര, വ്യവസായ ഉപമന്ത്രി ഇഷി ടാക്കുവുമായും വി മുരളീധരൻ കൂടിക്കാഴ്ച നടത്തി. ജപ്പാൻ – ഇന്ത്യ അസോസിയേഷൻ പ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തി.
ടോക്കിയോയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായും വി മുരളീധരൻ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ പ്രവാസി സമൂഹത്തെയും കേന്ദ്രമന്ത്രി അഭിസംബോധന ചെയ്തു. ടോക്കിയോയിലെ അസകുസയിൽ സ്ഥിതി ചെയ്യുന്ന പുരാതന ബുദ്ധക്ഷേത്രമായ സെൻസോ-ജിയിലും അദ്ദേഹം സന്ദർശനം നടത്തി.
ഒയിറ്റയിലെ റിറ്റ്സുമൈക്കൻ ഏഷ്യാ പസഫിക് യൂണിവേഴ്സിറ്റിയിൽ ‘ഇന്ത്യയും ഉയർന്നുവരുന്ന ലോകവും’ എന്ന വിഷയത്തിൽ കേന്ദ്രമന്ത്രി പ്രഭാഷണം നടത്തും. ഇരുരാജ്യങ്ങളുടെയും സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതാകും സന്ദർശനം.
Read Also: സ്വർണ്ണം വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്: മനസിലാക്കാം
Post Your Comments