KeralaLatest NewsNews

ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ സുകുമാരന്‍ നായര്‍

മന്നത്തിനെ അന്നും ഇന്നും വര്‍ഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാര്‍ട്ടി

കോട്ടയം: മന്നത്ത് പദ്മനാഭനെ കുറിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്ത്. മന്നത്തിനെ അന്നും ഇന്നും വര്‍ഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാര്‍ട്ടിയാണ് മന്നത്തിനെതിരായ പ്രചാരണത്തിനു പിന്നിലെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. സിപിഎമ്മിന് നേരെയാണ് സുകുമാരന്‍ നായര്‍ വിമര്‍ശനം ഉന്നയിച്ചത്. ദുഷ്പ്രചരണങ്ങളില്‍ നായരും എന്‍എസ്എസും തളരില്ലെന്നും ഏതറ്റം വരെ പോകാനും മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: താപനില ഉയരുന്നു, രണ്ടു ദിവസം എട്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

‘വോട്ട് ബാങ്കിന്റെ പേരില്‍ സവര്‍ണ – അവര്‍ണ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മന്നത്ത് പദ്മനാഭന്‍ ജീവിച്ചിരുന്നതിനാല്‍ നായര്‍ സമുദായം രക്ഷപ്പെട്ടു. മന്നത്ത് പദ്മനാഭന്‍ വിമോചന സമരത്തില്‍ പങ്കെടുത്തുത്തത് ജനാധിപത്യം സംരക്ഷിക്കാനായിരുന്നു’, സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

‘അറിവില്‍ ഊന്നിയ പരിഷ്‌കര്‍ത്താവ്’ എന്ന പേരില്‍ ഡോ കെ എസ് രവികുമാറിന്റെ ലേഖനം ദേശഭിമാനി പ്രസിദ്ധീകരിച്ചതിനെതിരായാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വിമര്‍ശനം ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button