IndiaNews

ഡല്‍ഹി നിയമസഭയില്‍ നാടകീയരംഗങ്ങള്‍; വൈകിയെങ്കിലും കേജ്രിവാളിന് വിവേകം കൈവന്നു

പാക്-അധീന-കാശ്മീരില്‍ കടന്നുകയറി ഭീകരകേന്ദ്രങ്ങള്‍ നശിപ്പിച്ച ഇന്ത്യന്‍ സൈന്യത്തിനും ഈ നടപടി കുറ്റമറ്റ രീതിയില്‍ ആസൂത്രണം ചെയ്തതിന് കേന്ദ്രസര്‍ക്കാരിനും അഭിനന്ദനപ്രവാഹം തുടരവേ, ഡല്‍ഹി നിയമസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഈ വിഷയത്തില്‍ അഭിനന്ദിക്കുന്നതുമായി ബന്ധപ്പെട്ട് നാടകീയരംഗങ്ങള്‍. ഇന്ത്യന്‍സൈന്യം വിജയകരമായി നടപ്പിലാക്കിയ “സര്‍ജിക്കല്‍ സ്ട്രൈക്കിന്” പൂര്‍ണ്ണപിന്തുണ അറിയിച്ചുകൊണ്ടും, പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുമുള്ള പ്രമേയം ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്ന ഭാഗം പ്രമേയത്തില്‍ ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല.

തുടര്‍ന്ന്‍ സഭയിലെ 3 ബിജെപി അംഗങ്ങളില്‍ ഒരാളായ വിജേന്ദര്‍ ഗുപ്ത ഇതിനെതിരെ രംഗത്തെത്തി. കേജ്രിവാള്‍ തന്നെ തയാറാക്കിയ പ്രമേയത്തിലെ ഓരോവാക്കുകളും ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്തവ ആയിരുന്നു. ഇന്ത്യന്‍സൈന്യത്തിന്‍റെ “സര്‍ജിക്കല്‍ സ്ട്രൈക്ക്” പാക്-ഭീകരതയ്ക്കുള്ള തക്കതായ മറുപടിയാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയ കേജ്രിവാള്‍ പക്ഷേ, ഈ അക്രമണത്തിന് അങ്ങേയറ്റത്തെ ആസൂത്രണമികവോടെ അംഗീകാരം നല്‍കിയ ഇന്ത്യ ഭരണനേതൃത്വത്തെ പരാമര്‍ശിച്ചതേയില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള കേജ്രിവാളിന്‍റെ “കുശുമ്പ് നിറഞ്ഞ” സമീപനം അറിയാവുന്ന ബിജെപി അംഗം ഗുപ്ത ഈ അവഗണനയ്ക്കെതിരെ സഭയില്‍ ആഞ്ഞടിച്ചു. “വിവിധതുറകളില്‍ നിന്ന്‍ ഇന്ത്യന്‍ ഭരണനേതൃത്വത്തിന് അഭിനന്ദനങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രിയെ പ്രശംസിച്ചു കൊണ്ടുള്ള ഒരുവരി പ്രമേയത്തില്‍ ചേര്‍ത്തേ മതിയാകൂ. ഇന്ത്യന്‍സേനയുടെ ആക്രമണത്തിന് മുമ്പ് ഉറിഅക്രമണത്തെത്തുടര്‍ന്ന്‍ അന്താരാഷ്ട്രതലത്തില്‍ പാകിസ്ഥാനല്ല, ഇന്ത്യയാണ് ഒറ്റപ്പെട്ടു പോയതെന്ന്‍ പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി കേജ്രിവാള്‍ ട്വീറ്റ് ചെയ്തതൊന്നും ജനങ്ങള്‍ മറന്നിട്ടില്ല. ആ ട്വീറ്റ് നീക്കം ചെയ്യാനും ഞാന്‍ ആവശ്യപ്പെടുകയാണ്,” ഗുപ്ത പറഞ്ഞു.

തുടര്‍ന്ന്‍ ഏതാനും എഎപി അംഗങ്ങളും ഗുപ്തയുടെ ആവശ്യത്തെ പിന്തുണയ്ക്കുന്ന രീതിയില്‍ സഭയില്‍ സംസാരിച്ചു. തുടര്‍ന്ന്‍ സ്പീക്കര്‍ രാംനിവാസ് ഗോയല്‍ പ്രമേയം വോട്ടിനിടാന്‍ തുടങ്ങിയപ്പോള്‍ ഗുപ്ത വീണ്ടും തന്‍റെ ആവശ്യം ഉന്നയിച്ചു. “ഞാന്‍ നിര്‍ദ്ദേശിച്ച ഭേദഗതി സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ? ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്ന്‍ മാത്രം ഉത്തരം പറയൂ,” ഗുപ്ത പറഞ്ഞു.

ഇത്രയും ആയപ്പോഴാണ് കേജ്രിവാള്‍ എഴുന്നേറ്റ് നിന്ന്‍, “പ്രധാനമന്ത്രിയേയും, പ്രതിരോധമന്ത്രിയേയും, സായുധസേനാ തലവന്മാരെയും അഭിനന്ദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതുംകൂടി പ്രമേയത്തോടൊപ്പം ചേര്‍ക്കാം,” എന്ന്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button