Gulf

നാട്ടിലേക്ക് പോകാനൊരുങ്ങിയ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ദമാം : നാട്ടിലേയ്ക്ക് നാളെ പോകാനൊരുങ്ങിയ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പാറശ്ശാല മുറിയങ്കര പുതുവല്‍ വീട്ടില്‍ അബ്ദുല്‍ അസീസി(49)നെയാണ് റമിസ് ജാംബിയയിലെ ജുബൈല്‍ ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന മറക കെട്ടിടത്തിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ അസീസ് താമസ സ്ഥലത്തെത്തിയ ശേഷം പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് നാട്ടില്‍ ലഭിച്ച വിവരം. നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ബാഗേജുകള്‍ പലതും തയ്യാറായിരുന്നു. ഇന്നലെ വൈകിട്ട് ജോലി സ്ഥലത്ത് നിന്ന് മടങ്ങുമ്പോള്‍ നാട്ടിലേയ്ക്ക് ഫോണ്‍ വിളിച്ച് നാളെ യാത്ര പുറപ്പെടുകയാണെന്നു അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button