Latest NewsNewsGulf

സന്ദര്‍ശകരുടെ സുരക്ഷ; മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ആദ്യപത്തില്‍

മസ്‌കറ്റ്: സന്ദര്‍ശകര്‍ക്ക് സുരക്ഷിതത്വം ഒരുക്കുന്ന കാര്യത്തില്‍ അന്താരാഷ്ട്രതലത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് മികച്ചനേട്ടം.

സന്ദര്‍ശകര്‍ക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ രാജ്യമായി യുഎഇ തെരഞ്ഞെടുക്കപ്പെട്ടു. ഒമാന്‍ നാലാം സ്ഥാനത്തും ഖത്തര്‍ പത്താം സ്ഥാനത്തുമെത്തി.

ലോക സാമ്പത്തിക ഫോറത്തിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേട്ടം. 136 രാജ്യങ്ങളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. പോലീസിംഗ്, തീവ്രവാദം, കൊലപാതകം, കുറ്റകൃത്യങ്ങളുടെ എണ്ണം, അക്രമം എന്നിവ പരിഗണിച്ചാണ് സുരക്ഷിതരാജ്യങ്ങളുടെ പട്ടികയ്ക്ക് രൂപം നല്‍കിയത്.

സമീപമേഖലകളില്‍ ശക്തമായിരിക്കുന്ന ആഭ്യന്തരപ്രശ്‌നങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും പരിഗണിക്കുമ്പോള്‍ ജിസിസി രാജ്യങ്ങളുടെ നേട്ടം മികച്ചതാണെന്ന് വിലയിരുത്തുന്നു.

അതേസമയം വ്യവസായസൗകര്യം, മാനവശേഷി, ആരോഗ്യസുരക്ഷ, ഐടി, സുരക്ഷ എന്നീ കാര്യങ്ങള്‍ മൊത്തമായി പരിഗണിച്ചാല്‍ യുഎഇക്ക് 29 ാം സ്ഥാനവും ഒമാന് 66 ാം സ്ഥാനവുമാണ്.

എന്നാല്‍ ചെലവ് കുറവെന്ന കാര്യം പരിഗണിച്ച് 2016 മുതല്‍ 2026 വരെ സഞ്ചാരികള്‍ കൂടുതല്‍ കടന്നുവരാന്‍ സാധ്യതയുള്ള പത്തുരാജ്യങ്ങളുടെ പട്ടികയില്‍ ഒമാന്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയും ചൈനയും വിയറ്റ്‌നാമും ഉഗാണ്ടയും ഈ പട്ടികയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button